»   » മലയാളത്തില്‍ സൂപ്പര്‍താര മാഫിയ: വിനയന്‍

മലയാളത്തില്‍ സൂപ്പര്‍താര മാഫിയ: വിനയന്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളും അവരുടെ പിണിയാളുകളായ സംവിധായകരും നിര്‍മ്മാതാക്കളും ചേര്‍ന്നുള്ള മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ സംവിധായകനും മാട്‌ക പ്രസിഡന്റുമായ വിനയന്‍.

മലയാള സിനിമയില്‍ പ്രശ്‌നമുണ്ടാക്കണമെന്ന്‌ മാക്ടയ്‌്‌ക്ക്‌ ആഗ്രഹമില്ല. എന്നാല്‍ മാക്ട ഫെഡറേഷനിലെ തൊഴിലാളികളെ സിനിമ ചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ വാശിപിടിച്ചാല്‍ അതിനെ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ നേരിടുമെന്നും വിനയന്‍ പറഞ്ഞു.

ഇതിനിടെ സിനിമാരംഗത്തെ നൂറ്‌ ശതമാനം തൊഴിലാളികളും തങ്ങളുടെ കൂടെയാണെന്ന്‌ ഫെഫ്‌ക അവകാശപ്പെട്ടു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ തൊഴിലാളിയൂണിയനുകളുടെ ജനറല്‍ ബോഡി യോഗത്തിന്‌ ശേഷം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ ഫെഫ്‌ക ഭാരവാഹകള്‍ ഇങ്ങനെ പറഞ്ഞത്‌.

താനാണ്‌ തൊഴിലാളികള്‍ക്ക്‌ അവകാശങ്ങള്‍ നേടിക്കൊടുത്തതെന്നാവര്‍ത്തിക്കുന്ന സംവിധായകന്‍ വിനയന്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ വേഷമാണ്‌ അഭിനയിക്കുന്നതെന്നും ഫെഫ്‌ക പ്രതിനിധികള്‍ പരിഹരിച്ചു. ഹിതപരിശോധന നടത്തി ഫെഫ്‌കയില്‍ കടന്നുകൂടാമെന്ന്‌ ആരും വ്യാമോഹിക്കേണ്ട.

ഓരോഘട്ടത്തിലും ഓന്തിനെപ്പോലെ നിറം മാറുന്നവരാണ്‌ മാക്ട ഫെഡറേഷന്റെ തലപ്പത്തുള്ളത്‌. മാക്ട ഫെഡറേ,ന്‍ ഒന്നായി നിലകൊണ്ട കാലത്തുണ്ടാക്കിയ കരാര്‍ അനുസരിച്ചാണ്‌ തൊഴിലാളികള്‍ക്ക്‌ വേതനം നല്‍കുന്നതെന്നും ബാറ്റ വാങ്ങുന്ന എല്ലാവര്‍ക്കും മാന്യമായ പ്രതിഫലം നല്‍കുന്നുണ്ടെന്നും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam