»   » സിനിമാ പ്രതിസന്ധി: ചര്‍ച്ചയില്‍ പരിഹാരമായില്ല

സിനിമാ പ്രതിസന്ധി: ചര്‍ച്ചയില്‍ പരിഹാരമായില്ല

Posted By:
Subscribe to Filmibeat Malayalam
MA Baby
സിനിമാ പ്രതിസന്ധി പരിഹരിയ്ക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. പ്രശ്‌നം പരിഹരിക്കുന്നതിനായി സാംസ്‌കാരികവകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഐഎഎസ് ചെയര്‍മാനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ കണ്‍വീനറുമായ സമിതിയെ ചുമതലപ്പെടുത്തിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എംഎ ബേബി അറിയിച്ചു.

എല്ലാ ചലച്ചിത്ര സംഘനകള്‍ക്കും പറയാനുള്ള കാര്യങ്ങള്‍ സമിതിക്കുമുന്‍പാകെ സമര്‍പ്പിക്കാമെന്നും ഈമാസം 12ന് ചേരുന്ന യോഗത്തില്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ബേബിയുടെ അധ്യക്ഷതയില്‍ നാട്ടകം ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം തുടങ്ങിയ ചര്‍ച്ച രണ്ട് മണിയോടെയാണ് അവസാനിച്ചത്. ചര്‍ച്ചകളില്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടി, എളമരം കരീം എന്നിവരും പങ്കെടുത്തു.

എല്ലാവരും പ്രായോഗികമായ നിലപാടെടുക്കണമെന്നും മുടങ്ങിക്കിടക്കുന്ന സനിമാ റിലീംസിംഗ് പുനരാരംഭിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ 16 മുതല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പത്തോളം മലയാള ചിത്രങ്ങളുടെ റിലീസിങാണ് മുടങ്ങിയിരിയ്ക്കുന്നത്. ഇതിന് പുറമെ പുതിയ സിനിമകളുടെ നിര്‍മാണവും തടസ്സപ്പെട്ടിരിയ്ക്കുകയാണ്.

ബേബിയുടെ അഭ്യര്‍ത്ഥന പ്രകാരം വിവിധ സംഘടനകള്‍ ചൊവ്വാഴ്ച പ്രത്യേകം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിലുണ്ടാകുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായേക്കുമെന്ന് സൂചനകളുണ്ട്.

ചര്‍ച്ച ആശാവഹമായിരുന്നെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സംവിധായകന്‍ രഞ്ജിത്തും പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X