»   » പോള്‍ വധത്തെ ആസ്പദമാക്കി ചലച്ചിത്രം

പോള്‍ വധത്തെ ആസ്പദമാക്കി ചലച്ചിത്രം

Posted By:
Subscribe to Filmibeat Malayalam
Babu Antony
വിവാദം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം ജോര്‍ജിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രം ഒരുങ്ങുന്നു.

'രാത്രി 12.30' എന്ന പേരില‍് തയ്യാറാക്കുന്ന ചിത്രത്തില്‍ ബാബു ആന്റണി നായകവേഷത്തിലെത്തും. ചിത്രത്തിലെ നായിക പുതുമുഖമായിരിക്കുമെന്നാണ് സൂചന.

ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷമാണ് ബാബു ആന്റണി കൈകാര്യം ചെയ്യുക. കൊലപാതകക്കേസില്‍ സമാന്തര അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പത്രപ്രവര്‍ത്തകന്‍ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ.

കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ഒരുമാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈമണ്‍ കുരുവിള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ , തിരക്കഥാകൃത്ത് സി.കെ.ശശിയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam