»   » ഹരിഹര്‍ നഗറിലേക്ക് ലക്ഷ്മി റായി വീണ്ടും

ഹരിഹര്‍ നഗറിലേക്ക് ലക്ഷ്മി റായി വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ടു ഹരിഹര്‍ നഗറിലൂടെ മോളിവുഡില്‍ തന്റെ വാഴ്ചയ്ക്ക് തുടക്കമിട്ട ലക്ഷ്മി റായി വീണ്ടും മലയാളത്തിലേക്ക്.

ക്രിസ്മസിന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ തിളങ്ങിയ താരം ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗമായ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ലാല്‍ രചനയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ പക്ഷേ ലക്ഷ്മി നായികയായല്ല. ഒരു ഗാനരംഗത്തിലൂടെയാണ് ഈ ബല്‍ഗാം സുന്ദരി ഗോസ്റ്റ് ഹൗസില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്.

ഊട്ടിയില്‍ ചിത്രീകരിച്ച ഈ ഗാനം സിനിമയിലെ ഹൈലൈറ്റുകളിലൊന്നായിരിക്കും. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിയ്ക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam