»   » സ്പാനിഷ് മസാല ബക്രീദിനില്ല

സ്പാനിഷ് മസാല ബക്രീദിനില്ല

Posted By:
Subscribe to Filmibeat Malayalam
Dileep
ലാല്‍ ജോസും ദിലീപും ഒരുമിയ്ക്കുന്ന 'സ്പാനിഷ് മസാല' ബക്രീദിന് തീയേറ്ററുകളിലെത്തില്ല. നവംബര്‍ 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ആസ്വദിയ്ക്കാന്‍ ഇനി ക്രിസ്തുമസ് വരെ കാത്തിരിക്കേണ്ടി വരും.

സ്‌പെയിനില്‍ പ്രോഗ്രാം അവതരിപ്പിക്കാനായി പോകുന്ന മിമിക്രി ട്രൂപ്പിലെ അംഗത്തിന് ഒരു പ്രത്യേക സാഹചര്യത്തില്‍ പാചകക്കാരന്‍ ആകേണ്ടിവന്ന കഥയാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ആസ്‌ത്രേലിയന്‍ മോഡലായ ഡാനിയേല സാച്ചിലാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാവുന്നത്. കുഞ്ചാക്കോ ബോബന്‍ , ബിജുമേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത്് വിദ്യാസാഗര്‍ ആണ്്. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് ആണ് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത്.

English summary
Dileep’s Lal Jose directed Spanish Masala, scheduled as Bakrid release on November 4 has been postponed to Christmas. Spanish Masala has Dileep playing a mimicry artist who due to certain circumstances is forced to work as a chef in Madrid.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam