»   » മമ്മൂട്ടി ബ്ലോഗ്‌ വമ്പന്‍ ഹിറ്റ്‌

മമ്മൂട്ടി ബ്ലോഗ്‌ വമ്പന്‍ ഹിറ്റ്‌

Subscribe to Filmibeat Malayalam
Mammootty
പുതുവര്‍ഷത്തില്‍ മലയാളിയ്‌ക്കുള്ള സമ്മാനമായി മമ്മൂട്ടി നല്‌കിയ ബ്ലോഗ്‌ വമ്പന്‍ ഹിറ്റ്‌. ബ്ലോഗ്‌ തുടങ്ങി ആദ്യ രണ്ട്‌ മണിക്കൂറിനുള്ളില്‍ തന്നെ അയ്യായിരത്തോളം ഹിറ്റുകളാണ്‌ രേഖപ്പെടുത്തിയത്‌.

സിനിമാ വിഷയങ്ങളെ അപേക്ഷിച്ച്‌ ബ്ലോഗില്‍ സമകാലീന സംഭവങ്ങള്‍ക്ക്‌ കൂടുതല്‍ പ്രധാന്യം നല്‌കാനാണ്‌ മമ്മൂട്ടി തീരുമാനിച്ചിരിയ്‌ക്കുന്നത്‌. ഉദ്‌ഘാടന ദിനത്തില്‍ സൂപ്പര്‍ താരം കൈകാര്യം ചെയ്‌ത വിഷയം 'സമ്പദ്‌ വ്യവസ്ഥയുടെ രാഷ്ട്രീയം' എന്നതായിരുന്നു.

ജനങ്ങളുമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആശയ വിനിമയം നടത്താനും കാര്യങ്ങള്‍ പങ്കുവെയ്‌ക്കാനും ബ്ലോഗിലൂടെ കഴിയുമെന്ന്‌ മമ്മൂട്ടി പ്രത്യാശിച്ചു. ഇതാദ്യമായാണ്‌ ഒരു മോളിവുഡ്‌ താരം ബ്ലോഗിലെ സജീവ സാന്നിധ്യമായി മാറുന്നത്‌.

കൊച്ചിയിലെ തമ്മനത്ത്‌ ഷൂട്ടിംഗ്‌ പുരോഗമിയ്‌ക്കുന്ന പട്ടണത്തില്‍ ഭൂതത്തിന്റെ സെറ്റില്‍ വെച്ച്‌മമ്മൂട്ടി തന്നെയാണ്‌ ബ്ലോഗിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.

നടി കാവ്യ മാധവന്‍, സംവിധായകന്‍ ജോണി ആന്റണി, തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്‌, ആന്റോ ജോസഫ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam