»   » ഡാഡി കൂള്‍ ആഗസ്റ്റ്‌ ആറിന്‌

ഡാഡി കൂള്‍ ആഗസ്റ്റ്‌ ആറിന്‌

Posted By:
Subscribe to Filmibeat Malayalam

ആഷിഖ്‌ അബു-മമ്മൂട്ടി ടീമിന്റെ ഡാഡി കൂള്‍ തിയറ്ററുകളിലേക്ക്‌. ആഗസ്റ്റ്‌ ആറിന്‌ മരയ്‌ക്കാര്‍ ഫിലിംസ്‌ ഡാഡി കൂള്‍ പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്നതോടെ ഒരു മാസത്തിനുള്ളില്‍ രണ്ടാമതൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിലെത്തുകയാണ്‌.

നവാഗതനായ ആഷിഖ്‌ അബു തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം അച്ഛനും മകനും തമ്മിലുള്ള ഗാഢസ്‌നേഹബന്ധമാണ്‌ പ്രമേയമാക്കുന്നത്‌. ബോളിവുഡ്‌ താരം റിച്ച പല്ലോഡ്‌ നായികയാവുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

ആറു വയസ്സുകാരനായ മകനൊപ്പം കളിച്ചുല്ലസിയ്‌ക്കുന്നതിനിടെ ഔദ്യോഗിക ജീവിതത്തില്‍ അലസനായിപ്പോയ ഒരു ക്രൈബ്രാഞ്ച്‌ ഉദ്യോഗസ്ഥന്റെ ജീവിതം ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ്‌ ആഷിഖ്‌ അവതരിപ്പിയ്‌ക്കുന്നത്‌. സീരിയലുകളിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ ധനജ്ഞയ്‌ ആണ്‌ മമ്മൂട്ടിയുടെ മകനായി അഭിനയിക്കുന്നത്‌.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

ആഗസ്റ്റ്‌ മൂന്നിന്‌ സെന്‍സര്‍ കഴിയുന്ന ചിത്രം സംസ്ഥാനമൊട്ടാകെയുള്ള 75 ഓളം കേന്ദ്രങ്ങളില്‍ ആഗസ്‌റ്റ്‌ ആറിന്‌ പ്രദര്‍ശനത്തിനെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam