»   » പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റില്‍ മമ്മൂട്ടി

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
ഏറെ നിരൂപക പ്രശംസ നേടിയ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്ക്കുന്നു. രഞ്ജിത്ത് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രം മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് ചൂഷണം ചെയ്യുന്ന സിനിമയായിരിക്കും.

'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നര്‍മ്മൂറുന്ന ആക്ഷേപഹാസ്യ ശൈലിയിലാണ് രഞ്ജിത്ത് അവതരിപ്പിയ്ക്കുന്നത്. ചിത്രത്തില്‍ ഇന്നസെന്റും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പാലേരി മാണിക്യത്തിലേത് പോലെ നാടകകലാകാരന്‍മാര്‍ക്ക ഏറെ പ്രധാന്യം നല്‍കുന്ന സിനിമയായിരിക്കുമിതെന്ന് രഞ്ജിത്ത് പറയുന്നു.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിന്റെ ഛായാഗ്രഹണം വേണുവാണ്. സംഗീതം ഔസേപ്പച്ചന്‍. രഞ്ജിത്തിന്റെ നിര്‍മാണ കമ്പനിയായ ക്യാപിറ്റോള്‍ തിയറ്റര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം തൃശൂരില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam