»   » പത്മജയ്‌ക്കെതിരെ മണി മത്സരിക്കില്ല

പത്മജയ്‌ക്കെതിരെ മണി മത്സരിക്കില്ല

Posted By:
Subscribe to Filmibeat Malayalam
Kalabhavan Mani
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നടന്‍ കലാഭവന്‍ മണി. തിരഞ്ഞെടുപ്പില്‍ മണി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.

ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പത്മജ മത്സരിക്കുമെന്നാണ് സൂചന. ഇതിനെതിരെ സിപിഎം മണിയെ രംഗത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഈ തിരഞ്ഞെടുപ്പിലെന്നല്ല ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തനിക്കാഗ്രഹമില്ലെന്നാണ് മണി പറയുന്നത്. കക്ഷിരാഷ്ട്രീയത്തിലേയ്ക്ക് താനില്ലെന്നും അതിന്റെ പിന്‍ബലമില്ലാതെ തന്നെ താന്‍ പൊതുനന്മയ്ക്കായി ചെയ്യുന്നകാര്യങ്ങള്‍ തുടരുമെന്നുമാണ് മണിയുടെ പക്ഷം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് മണിയുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളം അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെന്നാണ് സൂചന. എന്തായാലും മണിയുടെ ജനപ്രീതി വോട്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ചാലക്കുടിയില്‍ പത്മജ തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ അതിനു തക്ക പിന്തുണകിട്ടുന്ന ഒരു കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ ഇനിയും സിപിഎമ്മിന് കണ്ടെത്തേണ്ടിയിരിക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam