»   » ലാല്‍ ഖാദി-കൈത്തറിയുടെ പ്രചാരകനാവുന്നു

ലാല്‍ ഖാദി-കൈത്തറിയുടെ പ്രചാരകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
സ്വര്‍ണത്തിന്റെയും മദ്യത്തിന്റെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് നടന്‍ മോഹന്‍ലാലിനെതിരെ ഉയര്‍ന്നത് ചില്ലറ വിമര്‍ശനങ്ങളൊന്നുമല്ല. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിനിടെ ഹേമമാലിനിയുടെ ശരീരത്തെ നോക്കി അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞ ലാലിന് അടി കിട്ടാത്ത കുറവുണ്ടെന്നായിരുന്നു പ്രമുഖ സാംസ്‌ക്കാരിക നായകനായ സുകുമാര്‍ അഴീക്കോട് പറഞ്ഞത്.

മദ്യത്തിനും സ്വര്‍ണത്തിനും പുറമെ വന്‍കിട റിയല്‍ എസ്റ്റേറ്റ്-ഫൈനാന്‍ഷ്യല്‍ കമ്പനികളുടെ പരസ്യങ്ങളില്‍ ലാലിന്റെ സാന്നിധ്യമുണ്ട്. അഭിനയജീവിതത്തിലൂടെ ലാല്‍ നേടിയെടുത്ത പ്രശസ്തിയും അംഗീകാരവും പരസ്യങ്ങളിലൂടെ വില്‍ക്കുകയാണെന്നാണ് അഴീക്കോട് ഇതിനെ കുറ്റപ്പെടുത്തിയത്.

എന്തായാലും തനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് ലാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ ഖാദി, കൈത്തറിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ പദവി ഏറ്റെടുത്ത് കൊണ്ടാണ് ലാല്‍ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നത്.

വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെല്ലുവിളികള്‍ നേരിടുന്ന പരമ്പരാഗത വ്യവസായ മേഖലയുടെ ഗുഡ്‌വില്‍ അംബാസിഡറാവുന്നത്. പ്രതിഫലം പറ്റാതെയാണ് ലാല്‍ അംബാസിഡര്‍ പദവി ഏറ്റെടുക്കുന്നതെന്ന് മന്ത്രി പറയുന്നു.

ഖാദി, കൈത്തറി മേഖലയുടെ പ്രചാരകനാവുന്നതോടെ മോഹന്‍ലാല്‍ കേരളത്തിന്റെ വികസനത്തിന് കൈത്താങ്ങാവുകയാണ്. നാടിന് ഗുണകരമാവുമെന്ന വസ്ത്രധാരണശീലം വളര്‍ത്തിയെടുക്കാന്‍ ലാലിന്റെ സഹകരണം സഹായിക്കുമെന്നും മന്ത്രി പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam