»   » ഡബിള്‍സിന്റെ ക്ഷീണം തീര്‍ക്കാന്‍ നദിയ സെവന്‍സില്‍

ഡബിള്‍സിന്റെ ക്ഷീണം തീര്‍ക്കാന്‍ നദിയ സെവന്‍സില്‍

Posted By:
Subscribe to Filmibeat Malayalam
Nadia
മലയാളത്തിലേക്കുള്ള രണ്ടാംവരവ് പാളിപ്പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ നദിയ ഒരുങ്ങുന്നു. ജോഷിയുടെ സെവന്‍സില്‍ റഫ് ആന്റ് ടഫ് പൊലീസ് കമ്മീഷണറുടെ റോള്‍ അവതരിപ്പിച്ചുകൊണ്ടാണ് നദിയ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

കോഴിക്കോട് ഷൂട്ടിങ് ആരംഭിച്ച സെവന്‍സില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് കുമാര്‍ എന്നിങ്ങനെ വന്‍യുവനിരയാണ് അഭിനയിക്കുന്നത്. സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ജോഷി ഒരുക്കുന്നതെന്നാണ് സൂചന.

ഏതാനും വര്‍ഷം മുമ്പ് തമിഴിലൂടെ വെള്ളിത്തിരയില്‍ തിരിച്ചെത്തിയെങ്കിലും മലയാളത്തില്‍ നല്ലൊരു തുടക്കം ലഭിയ്ക്കാനുള്ള കാത്തിരിപ്പിലായിരുന്നു നദിയ. അങ്ങനെ വന്‍പ്രതീക്ഷയോടെയാണ് മമ്മൂട്ടി ഡബിള്‍സില്‍ അഭിനയിച്ചത്. എന്നാല്‍ സിനിമയുടെ പരാജയം നദിയയെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ജോഷിയുടെ സെവന്‍സിലെ പൊലീസ് ഓഫീസര്‍ ഈ കോട്ടം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് നദിയ.

English summary
Actress Nadia has signed Joshy's Sevens.She will play the role of Police Commissioner in the film which has been already shooting at Kozhikode.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam