»   » രതിചേച്ചിയ്ക്ക് ഹോളിവുഡ് കണക്ഷന്‍

രതിചേച്ചിയ്ക്ക് ഹോളിവുഡ് കണക്ഷന്‍

Posted By:
Subscribe to Filmibeat Malayalam
Rathinirvedam in hollywood movie poster
കൗമാര പ്രണയത്തിന്റെ അനുഭൂതികള്‍ സമ്മാനിച്ച രതിചേച്ചിയെയും പപ്പുവിനെയും മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. 1970ല്‍ പത്മരാജനെഴുതിയ ചെറുനോവല്‍ എട്ട് വര്‍ഷത്തിന് ശേഷം ഭരതന്‍ അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോഴാണ് മലയാളി ആദ്യം രതിചേച്ചിയെയും പപ്പുവിനെയും ശരിയ്ക്കും അടുത്തറിഞ്ഞത്.

രതിയായി ജയഭാരതിയും പപ്പുവായി കൃഷ്ണചന്ദ്രനുമായിരുന്നു അന്ന് വെള്ളിത്തിരയില്‍ പകര്‍ന്നാടിയത്. കഴിഞ്ഞ വര്‍ഷം രതിക്കും പപ്പുവിനും പുതിയ മുഖങ്ങള്‍ വന്നു. രാജീവ് കുമാറിന്റെ റീമേക്കില്‍ ശ്വേത മേനോനും ശ്രീജിത്തുമെത്തിയപ്പോഴും പ്രേക്ഷകര്‍ മുഖംതിരിച്ചില്ല. രതിയുടെ സൗന്ദര്യമായിരുന്നു അന്ന് ഭരതന്‍ ആവിഷ്‌ക്കരിച്ചതെങ്കില്‍ 2011ലെ രതിനിര്‍വേദത്തില്‍ കാമമായിരുന്നു നിറഞ്ഞുനിന്നത്.

ഇപ്പോള്‍ രതിനിര്‍വേദം ഹോളിവുഡിലേക്കെത്തുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു ഹോളിവുഡ് സിനിമയുടെ പരസ്യവും രതിനിര്‍വേദവും കൂട്ടിക്കുഴച്ച് പരസ്യതന്ത്രങ്ങളില്‍ പുതുവഴികള്‍ തേടുകയാണ് വിതരണക്കാര്‍.

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ദി റീഡറിന്റെ പോസ്റ്ററുകളിലൂടെയാണ് രതിചേച്ചി വീണ്ടും കടന്നുവരുന്നത്. തന്നെക്കാള്‍ മൂപ്പുള്ള പെണ്ണിനോടു തോന്നുന്ന കൗമാര പ്രണയമായിരുന്നു രതിനിര്‍വേദത്തിന്റെ പ്രമേയം. ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് നായികയായെത്തുന്ന ദി റീഡറിലും ഒരു കൗമാരപ്രണയമുണ്ട്. പതിനഞ്ചുകാരന്‍ മൈക്കിളിന് മുപ്പത്താറുകാരി ഹന്നയോടു തോന്നുന്ന മോഹം എന്നാല്‍ കഥയുടെ ഒരു വഴി മാത്രമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന്റെയും നാസി അധിനിവേശത്തിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിയ്ക്കപ്പെടുന്ന ദി റീഡറിലെ കൗമാര പ്രണയത്തെ രതിനിര്‍വേദവുമായി ലിങ്ക ചെയ്യിയ്ക്കുകയെന്ന കുരുട്ടുബുദ്ധിയാണ് ഇവിടുത്തെ സിനിമാക്കാര്‍ പയറ്റുന്നത്.

ഹന്നെയുടെയും മൈക്കിളിന്റെയും പോസ്റ്ററിന് മുകളില്‍ ഞങ്ങള്‍ ഹോളിവുഡിലെ രതിചേച്ചിയും പപ്പുവുമെന്ന് എഴുതിചേര്‍ത്തുകൊണ്ടുള്ള പോസ്റ്റര്‍ തന്ത്രത്തെ പക്ഷേ തോന്ന്യാസമെന്നേ പറയാനാവൂ.....

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X