»   » പേരുവെട്ടലിന് പിന്നില്‍ മോഹന്‍ലാലിന് പങ്കില്ല

പേരുവെട്ടലിന് പിന്നില്‍ മോഹന്‍ലാലിന് പങ്കില്ല

Posted By:
Subscribe to Filmibeat Malayalam
Sajin Raghavan
ശ്രീനിവാസന്‍ തിരക്കഥ എഴുതി അഭിനയിച്ച പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന സിനിമയുടെ പോസ്റ്ററില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ സജിന്‍ രാഘവന്‍.

നിര്‍മാതാവായ വൈശാഖ് രാജന്‍ ഇടപെട്ടാണ് പേരുകള്‍ നീക്കിയത്. ഇതില്‍ സൂപ്പര്‍താരങ്ങളുടെ ഇടപെടലുണ്ടെന്നു കരുതുന്നില്ല. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍തന്നെ സിനിമ വന്‍ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്ന് നിര്‍മാതാവ് വിലപിക്കുന്നത് അത്ഭുതമാണ്.

മൂന്നുകോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് രണ്ടേകാല്‍ കോടിയോളം ടെലിവിഷന്‍ സംപ്രേഷണാവകാശം വിറ്റതിലൂടെ നേടി. സംവിധായകന്‍ കഴിവില്ലാത്ത ആളാണെന്ന് വൈശാഖ് രാജന്‍ പലരോടും സൂചിപ്പിച്ചതായി അറിഞ്ഞു.

രചയിതാവായ ശ്രീനിവാസന്‍ ആദ്യം പറഞ്ഞ കഥയിലെ പല പ്രധാന ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൂപ്പര്‍താരങ്ങളെ കളിയാക്കാനല്ല ഈ സിനിമയെടുത്തത്. ശ്രീനിവാസനെപ്പോലെ പ്രമുഖന്റെ തിരക്കഥ തിരുത്താന്‍ ധൈര്യമുണ്ടായില്ല.

സിനിമ ഇറങ്ങുംമുമ്പ് മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. അദ്ദേഹം സിനിമയെ വിമര്‍ശിച്ചിട്ടില്ല. സിനിമ ഇറങ്ങിയശേഷം ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും സജിന്‍ രാഘവന്‍ വെളിപ്പെടുത്തി.

സിനിമയിലൂടെ നിര്‍മാതാവിന് 75 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും അതിന്റെ ഉത്തരവാദികള്‍ തങ്ങളാണെന്നും കാട്ടിയാണ് നടപടിയെടുത്തത്. വസ്ത്രാലങ്കാരരംഗത്തും മറ്റ് സാങ്കേതികമേഖലകളിലും 20 കൊല്ലത്തിലധികമായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. സന്തോഷ് ശിവന്റെയും സംഗീത് ശിവന്റെയും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്നെ സഹായിച്ചതിന്റെ പേരിലാണ് എസ് കുമാറിന്റെ പേരും ഒഴിവാക്കിയത്. ഇതേക്കുറിച്ച് ഫെഫ്കയ്ക്ക് പരാതി നല്‍കുമെന്നും സജിന്‍ പറഞ്ഞു.

English summary
Director Sajin Raghavan, who is in the midst of a controversy at the moment, with his film 'Padmasree Bharath Dr. Saroj Kumar' has made some candid confessions

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam