»   » പൃഥ്വി വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുന്നു

പൃഥ്വി വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Santosh Sivan and Prithviraj
ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയ ഉറുമിയെന്ന ചിത്രം ഒട്ടേറെകാര്യങ്ങള്‍ കൊണ്ട് പ്രസക്തിനേടിയതാണ്. ഉറുമിയ്ക്ക് കിട്ടിയ അംഗീകാരം, സ്വീകാര്യത എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉറുമി ടീം വീണ്ടും ഒന്നിയ്ക്കുകയാണ്.

ഉറുമി ഒരു ചരിത്രകഥയാണ് പറഞ്ഞതെങ്കില്‍ അടുത്തതായി ഇവര്‍ പറയാന്‍ പോകുന്നത് ഒരു പ്രണയകഥയാണ്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉറുമിയുടെ തിരക്കഥാകത്ത് ശങ്കര്‍ രാമകൃഷ്ണന്‍ തന്നെ തിരക്കഥയും എഴുതുന്നു. നായകനാരെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, പൃഥ്വിരാജ് തന്നെ.

ആഗസ്റ്റ് സിനിമയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ചെയ്യാന്‍ ആഗ്രഹിച്ചൊരു കഥയാണിതെന്നും അത് നേരത്തേ തീരുമാനിച്ചതാണെന്നും സന്തോഷ് ശിവന്‍ പറയുന്നു. 2012 ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാന്‍ കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.

ശങ്കര്‍ രാമകൃഷ്ണന്‍ ഇപ്പോള്‍ അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന മമ്മൂട്ടി-പൃഥ്വി സിനിമയുടെ ജോലികളിലാണ്. ഒരു വിജയ്ച്ചിത്രവുമായി ബന്ധപ്പെട്ട് സന്തോഷും തിരക്കിലാണ്. ഇതെല്ലാം ഒതുങ്ങിക്കഴിഞ്ഞ് ഇവര്‍ പൃഥ്വിയുമായി വീണ്ടുമൊന്നിയ്ക്കും.

ഉറുമിയിലൂടെ പൃഥ്വാരാജ് തന്നെ നടന്റെ സാധ്യതകള്‍ ഏറെ പ്രകടമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടായെങ്കിലും നല്ല സിനിമയുടെ വക്താക്കള്‍ അത് ഇഷ്ടപ്പെട്ടുവെന്നതുതന്നെയാണ് ഇന്ത്യന്‍ പനോരമയില്‍ ലഭിച്ച ഇടം തെളിയിക്കുന്നത്.

ഇപ്പോള്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ ഇമേജുകള്‍ മാറ്റിമറിച്ച് നല്ലൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്ന പൃഥ്വിയുടെ പ്രതീക്ഷിയ്ക്കാവുന്ന ഒരു ചിത്രമായിരിക്കും സന്തോഷിന്റെ സംവിധാനത്തില്‍ ഉണ്ടാകുന്നതെന്നാണ് സൂചന.

English summary
Urumi team Santosh Sivan, Prithviraj and Sankar Ramakrishnan are coming again together for a love story. Sources say, the storyline has been discussed earlier and the subject is close to Santosh’s heart

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam