»   » ദിലീപും ശ്രീനിയും ഒന്നിക്കുന്നു

ദിലീപും ശ്രീനിയും ഒന്നിക്കുന്നു

Subscribe to Filmibeat Malayalam

വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം ദിലീപും ശ്രീനിവാസനും വീണ്ടുമൊന്നിയ്‌ക്കുന്നു. വിജയ്‌ കമ്പയന്‍സിന്റെ ബാനറില്‍ നവാഗതനായ രഞ്‌‌ജിത്ത്‌ ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിയ്‌ക്കുന്ന പാസഞ്ചറിലൂടെയാണ്‌ ഈ അഭിനയ പ്രതിഭകള്‍ വീണ്ടുമൊന്നിയ്‌ക്കുന്നത്‌.

തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായ മംമ്‌ത മോഹന്‍ദാസാണ്‌ പാസഞ്ചറില്‍ ദിലീപിന്റെ നായിക. മംമ്‌തയുടെ മലയാളത്തിലേക്കുള്ള ശക്തമായ മടങ്ങി വരവായിരിക്കും ഈ ചിത്രം. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, നെടുമുടി വേണു, ഹരിശ്രീ ആശോകന്‍ എന്നിങ്ങിനെ ഒരു വന്‍താര നിര തന്നെ പാസഞ്ചറില്‍ അഭിനയിക്കുന്നുണ്ട്‌.

ഒരു എക്‌സ്‌പോര്‍ട്ടിംഗ്‌ കമ്പനിയിലെ ഉദ്യോഗസ്ഥന്റെ വേഷമാണ്‌ ശ്രീനിവാസന്‍ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌. കൊച്ചിയിലെ ജോലി സ്ഥലത്തേക്കുള്ള തീവണ്ടി യാത്രകള്‍ക്കിടെ അയാള്‍ ഒരു അഡ്വക്കേറ്റിനെ പരിചയപ്പെടുന്നു. ഈ കണ്ടുമുട്ടലിലൂടെയുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ്‌ പാസഞ്ചര്‍ പുരോഗമിയ്‌ക്കുന്നത്‌. അഡ്വക്കേറ്റിന്റെ വേഷമവതരിപ്പിയ്‌ക്കുന്നത്‌ ദിലീപാണ്‌.

മലയാളത്തിലെ പ്രമുഖ താരങ്ങളാണ്‌ ദിലിപും ശ്രീനിയുമെങ്കിലും ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവാണ്‌. 2001ല്‍ സിബി മലയില്‍ ഒരുക്കിയ ഇഷ്ടത്തില്‍ ഇരുവരുടെയും കോമ്പിനേഷന്‍ റോളുകള്‍ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ്‌ തുടങ്ങിയ പാസഞ്ചര്‍ മെയ്‌ ഏഴിന്‌ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ നിര്‍മാതാക്കളുടെ ശ്രമം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam