»   » സിനിമാറ്റിക് ഡാന്‍സ് നിരോധിക്കരുത്: ശ്വേത മേനോന്‍

സിനിമാറ്റിക് ഡാന്‍സ് നിരോധിക്കരുത്: ശ്വേത മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Swetha Menon
സിനിമാറ്റിക് ഡാന്‍സ് സ്‌കൂളുകളില്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ നടി ശ്വേത മേനോന്‍ രംഗത്ത്.

സിനിമാറ്റിക് ഡാന്‍സ് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. കുട്ടികളെ സെക്‌സിയായി തോന്നിപ്പിക്കുന്ന വേഷം ധരിപ്പിച്ച് നൃത്തം ചെയ്യിക്കരുത്. കുട്ടികളെ കുട്ടികളായി തന്നെ അവതരിപ്പിച്ചുവേണം സിനിമാറ്റിക് ഡാന്‍സ് കളിപ്പിക്കാന്‍-ശ്വേത പറയുന്നു.

ബികിനി പോലുള്ള വസ്ത്രം ധരിപ്പിച്ച് കുട്ടികളെ ഡാന്‍സ് ചെയ്യിപ്പിക്കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആഭാസകരമല്ലാത്ത രീതിയില്‍ സിനിമാഗാനത്തിനൊപ്പിച്ചു നൃത്തം ചെയ്യുന്നതിനെ തടയുന്നതെന്തിനാണ്- ശ്വേത ചോദിയ്ക്കുന്നു. സിനിമാറ്റിക് ഡാന്‍സ് നിരോധിക്കുന്നത് സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ശ്വേത.

കേരളത്തിലെ സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സിന്റെ നിരോധനം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് കഴിഞ്ഞ ദിവസം സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

നിരോധനം പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പ് സിനിമാറ്റിക് ഡാന്‍സ് നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും അത് പാലിക്കാന്‍ സ്‌കൂളുകള്‍ തയാറായിരുന്നില്ല.

English summary
Actress Swetha Menon is gainst the banning of Cinematic dance in schools. She is asking the reson for this ban and she also said that students can perform cinematic dance with good make up and dress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam