»   » സൂപ്പര്‍താരങ്ങള്‍ക്ക് പൃഥ്വിയെ ഭയം: തിലകന്‍

സൂപ്പര്‍താരങ്ങള്‍ക്ക് പൃഥ്വിയെ ഭയം: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്ക് യുവനടന്‍ പൃഥ്വിരാജിനെ ഭയമാണെന്ന് നടന്‍ തിലകന്‍. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

അഭിമുഖത്തില്‍ അദ്ദേഹം പൃഥ്വിയെ നന്നായി പുകഴ്ത്താനും ശ്രമിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് പൃഥ്വിയുടെ പടങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ആരാധകരെ ഉപയോഗിച്ച് കൂവിത്തോല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയിലെ ആണത്തമുള്ള നടനാണ് പൃഥ്വി. അത്യാവശ്യം സംസാരിക്കാനറിയാവുന്ന ചെറുപ്പക്കാരന്‍. അതുമാത്രമല്ല പൃഥ്വി സുകുമാരന്റെ മകനാണ് ആ തന്റേടമാണ് എനിക്ക് വേണ്ടി സംസാരിക്കാന്‍ പൃഥ്വിയെ പ്രേരിപ്പിച്ചത്- തിലകന്‍ പറഞ്ഞു.

ഇതിന് മുമ്പ് ഇതേചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിതിലകനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. തിലകനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയത് സംബന്ധിച്ച ചോദ്യത്തിന് ഒരു നടനെയും മാറ്റിനിര്‍ത്തുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

തിലകന്‍-അമ്മ വിഷയത്തില്‍ താനിതേവരെ പ്രതികരിക്കാതിരുന്നത് തന്നോട്് ആരും ഇതേക്കുറിച്ചൊന്നും ചോദിയ്ക്കാത്തത് കൊണ്ടാണെന്നും യുവതാരം വ്യക്തമാക്കിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam