»   » വിതരണക്കാരന്‍ ഭീഷണിപ്പെടുത്തുന്നു: നടി പൂജ

വിതരണക്കാരന്‍ ഭീഷണിപ്പെടുത്തുന്നു: നടി പൂജ

Posted By:
Subscribe to Filmibeat Malayalam
Pooja Gandhi
സിനിമാവിതരണക്കാരനായ മുന്‍ സുഹൃത്തില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടി പൂജാ ഗാന്ധി. ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് നടി ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മുന്‍കാല സുഹൃത്തും സിനിമാ വിതരണക്കാരനുമായ കിരണ്‍ തോറ്റംബെയ് തനിയ്ക്ക് ഭീഷണി എസ്എംഎസുകള്‍ അയക്കുന്നുണ്ടെന്നാണ് നടി പൊലീസിന് നല്‍കിയ പരാതിയിലുള്ളത്.

അതേസമയം, പൂജയ്‌ക്കെതിരെ പരാതിയുമായി ഡോ. കിരണും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തി.

പൂജയുടെ കന്നടയിലെ ആദ്യ സിനിമ 'മുങ്കരു മെയ്ല്‍' വിതരണത്തിന് ഏറ്റെടുത്തതു കിരണായിരുന്നു. പ്രത്യേക താത്പര്യമെടുത്തു പൂജയുടെ പല സിനിമകളുടെയും വിദേശ രാജ്യങ്ങളിലെ വിതരണവകാശവും കിരണ്‍ ഏറ്റെടുത്തിരുന്നു.

പൂജ ഉപയോഗിക്കുന്ന ഇന്നോവ കാര്‍, വില കൂടിയ മൊബൈല്‍ ഫോണ്‍ എന്നിവ തന്റേതാണെന്ന് കിരണിന്റെ പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ ഇവരുടെ എസ്എംഎസുകളില്‍ നിന്ന് വ്യക്തമാണെന്നും സൂചനയുണ്ട്.

ലക്ഷക്കണക്കിന് രൂപ തന്റെ പക്കല്‍ നിന്ന് പൂജ കടമായി വാങ്ങിയതായി കിരണ്‍ പറയുന്നു. പൂജയുടെ സഹോദരി രാധികയ്ക്കു സിനിമയില്‍ അവസരം നല്‍കിയതും കിരണായിരുന്നു.

അടുത്തയിടെ പൂജ ഉപയോഗിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പോലീസില്‍ തന്റെ പേരു നല്‍കിയതിനു ശേഷം പൂജ ഒഴിഞ്ഞുമാറി. ഇതു ചോദിച്ചപ്പോള്‍ തന്നോടു വളരെ മോശമായി പെരുമാറുകയാണു നടി ചെയ്തതെന്നും കിരണ്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പൂജ നിഷേധിച്ചിട്ടുണ്ട്.

English summary
Actress Pooja Gandhi on Wednesday filed a complaint against a distributor accusing him of threatening her. The actress didn’t reveal the contents of the complaint, but stated that the distributor Kiran, who was her one-time friend, had been sending her threatening SMSes

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam