ഉറുമിയ്ക്ക് ഇനി വേള്‍ഡ് വൈഡ് റിലീസ്

ചിത്രത്തില്‍ പ്രതിഫലിക്കുന്നത് വിവിധ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലാണ്. വിജയിക്കുന്നവരുടെ ചരിത്രമാണ് എപ്പോഴും എഴുതപ്പെടുന്നത്. വാസ്‌കോഡഗാമയുടെ ചരിത്രവും അത്തരത്തിലുള്ളതാണ്. പാശ്ചാത്യ കാഴ്ചപ്പാടിലുള്ള ചിത്രമാണ് നമുക്കു മുന്നിലുള്ളത്. ചരിത്രപരമായ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ സാങ്കല്‍പ്പിക പശ്ചാത്തലത്തിലുള്ള സിനിമയാണ് ഉറുമി. ഹിന്ദു, മുസ്ലിം, പോര്‍ച്ചുഗീസ് സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടല്‍ ചിത്രത്തിലുണ്ട്.
ഉറുമി തന്റെ സ്വപ്ന ചിത്രമായിരുന്നുവെന്നു നടന്‍ പൃഥ്വിരാജ് പറഞ്ഞു. സന്തോഷ് ശിവനും താനും ചേര്‍ന്ന് ഒരു ചെറിയ സിനിമയെക്കുറിച്ചാണ് ആദ്യം ചിന്തിച്ചത്. സംവിധാനം എന്ന തന്റെ ആത്യന്തികമായ ആഗ്രഹത്തിനു കൂടുതല്‍ പ്രേരണ സന്തോഷ് ശിവനുമൊത്തുള്ള അനുഭവത്തിലൂടെ സാധ്യമായി. സിനിമ സംവിധാനത്തെക്കുറിച്ചു കുറേക്കൂടി ഗൗരവമായി ചിന്തിക്കുന്നതിന് ഉറുമി സഹായകമായിട്ടുണ്ട്.
ചിത്രത്തിന് വേണ്ടി ഉറുമിപ്പയറ്റ് അഭ്യസിക്കാന്‍ താന്‍ മൂന്നുദിവസം മാത്രമാണ് ചെലവഴിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.
ചിത്രത്തിന്റെ പ്രധാനനിര്‍മാതാവായ ഷാജി നടേശന്‍, സഹനിര്‍മാതാവ് മൊബീന രത്വന്‍സ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മല്ലിക സുകുമാരന്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍, നായിക ജനീലിയ ഡിസൂസ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.


Click it and Unblock the Notifications











