മലയാളസിനിമയിലെ യവന സുന്ദരി- വിജയശ്രീ

ബ്‌ളാക്ക് ആന്റ് വൈറ്റ് സിനിമയില്‍ ജ്വലിച്ചുനിന്ന ഈ താരസുന്ദരിയെ ഇന്നും പ്രേക്ഷകര്‍ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്നു. പ്രേംനസീറിനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമയില്‍ നായികയായിരുന്ന വിജയശ്രീ തമിഴില്‍ ശിവാജിയുടെ നായികയായും വേഷമിട്ടിരുന്നു.
നിഷ്‌ക്കളങ്കമായ പെരുമാറ്റത്തിലൂടെ ആരേയും ആകര്‍ഷിച്ചിരുന്ന വിജയശ്രീയെ കുറിച്ച് സമകാലികരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നല്ലതുമാത്രമേ പറയുവാനുള്ളൂ. 1970 കളിലെ താരസുന്ദരികളില്‍ സെക്‌സ് സിംബലായാണ് വിജയശ്രീ കൂടുതല്‍ തിളങ്ങിയത്.
യവനസുന്ദരി സ്വീകരിക്കുകീ...പേള്‍വ്യൂ എന്ന ചിത്രത്തില്‍ പ്രേംനസീറുമൊത്ത് വിജയശ്രീ പാടി അഭിനയിക്കുന്ന രാഗാര്‍ദ്ര ചിത്രം ഇന്നും മദ്ധ്യവയസ്സു പിന്നിട്ട മലയാളി പ്രേക്ഷകന് കോരിത്തരിപ്പിക്കുന്ന ഓര്‍മ്മയാണ്. കുറഞ്ഞ സമയം കൊണ്ട് തിരക്കുള്ള താരമായി മാറിയ ഇവരുടെ സമകാലികയായിരുന്ന ജയഭാരതി.
ഏറ്റവും പ്രശസ്തമായവ അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട, ലങ്കാദഹനം എന്നിവയായിരുന്നു. തമിഴില്‍ ശിവാജി ഗണേശനൊപ്പം ബാബു എന്ന ചിത്രം കൂടാതെ ദൈവമകനും ശ്രദ്ധേയമായിരുന്നു. രക്തപുഷ്പം, മറുനാട്ടില്‍ ഒരു മലയാളി, പുഷ്പാഞ്ജലി, തേനരുവി, തിരുവാഭരണം, പാവങ്ങള്‍ പെണ്ണുങ്ങള്‍, വീണ്ടും പ്രഭാതം, പത്മവ്യൂഹം, വണ്ടിക്കാരി തുടങ്ങിയ വിജയശ്രീ ചിത്രങ്ങളുംഎടുത്തുപറയേണ്ടവയാണ്.


Click it and Unblock the Notifications











