»   » ഹാപ്പി ഹസ്ബന്‍ഡ്‌സോടെ തുടക്കം

ഹാപ്പി ഹസ്ബന്‍ഡ്‌സോടെ തുടക്കം

Posted By:
Subscribe to Filmibeat Malayalam
Happy Husbands
ശുഭപ്രതീക്ഷകളോടെ മലയാള ചലച്ചിത്രരംഗവും പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്. ക്രിസ്മസിന് തിയറ്ററുകളിലെത്തിയ ചട്ടമ്പിനാട് ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങള്‍ ഗംഭീര കളക്ഷനുമായി കുതിയ്ക്കുന്ന വാര്‍ത്തകള്‍ ചലച്ചിത്രരംഗത്തിന് പുത്തനുണര്‍വ് പകര്‍ന്നുകഴിഞ്ഞു.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങുന്ന വമ്പന്‍ ചിത്രം സജി സുരേന്ദ്രന്റെ ഹാപ്പി ഹസ്ബന്‍ഡ്‌സാണ്. ജയസൂര്യ, ജയറാം, ഇന്ദ്രജിത്ത്, ഭാവന, റീമ കല്ലിംഗല്‍ എന്നിങ്ങനെ വമ്പന്‍ താര നിര അണിനിരക്കുന്ന ചിത്രം ജനുവരി 14ന് തിയറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ഹാപ്പി ഹസ്ബന്‍ഡ്‌സ് നര്‍മ്മത്തില്‍ ചാലിച്ച ഒരു കുടുംബകഥയാണ് പറയുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിയ്ക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിയ്ക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യചിത്രം വന്‍വിജയമാകുമെന്നാണ് പ്രതീക്ഷയിലാണ് ഹാപ്പി ഹസ്ബന്‍ഡ്‌സിന്റെ അണിയറപ്രവര്‍ത്തകര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam