»   » തൂലികയെ പടവാളാക്കിയ ദാമോദരന്‍ മാസ്റ്റര്‍

തൂലികയെ പടവാളാക്കിയ ദാമോദരന്‍ മാസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/03-28-t-damodaran-real-hit-maker-2-aid0166.html">Next »</a></li></ul>
T Damodaran
മുഖ്യധാര മലയാളസിനിമയുടെ ഒരു കാലഘട്ടം കടപ്പെട്ടിരിക്കുന്ന പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്‍ വിടവാങ്ങി. ടി. ദാമോദരന്‍, ഐ.വി.ശശി കൂട്ടുകെട്ടാണ് മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചത്.

കോഴിക്കോടിനെ തട്ടകമാക്കി സാമൂഹ്യവിഷയങ്ങളെ മുന്‍നിര്‍ത്തി ഇവര്‍ ഒരുക്കിയ ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. അദ്ധ്യാപകന്‍, നാടകകാരന്‍, ഫുട്‌ബോള്‍കാരന്‍, സിനിമാനടന്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന ടി. ദാമോദരന്‍ മാസ്‌ററര്‍ മലയാളസിനിമയിലെ ഏറ്റവും പ്രബലനായ തിരക്കഥാകൃത്തായിരുന്നു.

തിക്കോടിയന്‍, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, ഹരിഹരന്‍ തുടങ്ങി കോഴിക്കോട്ടെ ആദ്യകാലനാടകപ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്ന ടി.ദാമോദരന്‍ മാഷിന്റെ നാടകങ്ങള്‍ കൈകാര്യം ചെയ്തത്രയും സാമൂഹ്യപ്രസക്തമായ വിഷയങ്ങളായിരുന്നു.

നാടകങ്ങളില്‍ ജ്വലിച്ചുയരുന്ന ഈ സ്പാര്‍ക്ക് കണ്ടാണ് ഹരിഹരന്‍ മാഷിനെ സിനിമയെഴുതാന്‍ നിര്‍ബന്ധിക്കുന്നത്. ലൗ മാര്യേജ് എന്ന ആദ്യതിരക്കഥയിലൂടെ സിനിമയിലേക്ക് കടന്നുവന്ന മാഷ് വളരെപെട്ടെന്ന് തന്റെ നിയോഗം തിരിച്ചറിഞ്ഞു.

തിരക്കഥയെഴുത്തിലെ വലിയ ടേണിംഗ് പോയിന്റ്‌സമ്മാനിച്ചത് ഐ.വി.ശശി സംവിധാനം നിര്‍വ്വഹിച്ച അങ്ങാടിയിലൂടെയാണ്. ജയന്‍, സീമ ജോഡികള്‍ ഹിറ്റായ ചിത്രം കോഴിക്കോടിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ വിഷയങ്ങളാല്‍ സമ്പന്നവും അങ്ങിനെ സൂപ്പര്‍ ഹിറ്റായ് മാറുകയുമായിരുന്നു. ജയന്‍,സീമ താരജോഡികളെ മുന്‍നിര്‍ത്തി ഇതേകൂട്ടുകെട്ട് മീന്‍, കാന്തവലയം, കരിമ്പന തുടങ്ങിയ ഹിറ്റുകളും ഒരുക്കുകയുണ്ടായി.

അടുത്ത പേജില്‍
താരങ്ങളെ സൃഷ്ടിച്ച ഹിറ്റ്‌മേക്കര്‍

<ul id="pagination-digg"><li class="next"><a href="/news/03-28-t-damodaran-real-hit-maker-2-aid0166.html">Next »</a></li></ul>
English summary
In a career spanning over four decades, Damodaran wrote some of the biggest blockbusters in Malayalam, such as Angadi, Ee Nadu, Vartha, Avanazhi, Inspector Balaram, Aryan and Adwaitham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam