twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കാലാപാനി, 1921- സമാനതകളില്ലാത്ത സിനിമകള്‍

By Ravi Nath

Next »

« Previous

1921 and Kalapani
ഐ.വി. ശശിയുമൊത്താണ് മാഷ് ഏറ്റവും കൂടുതല്‍ സിനിമയ്ക്ക് പങ്കാളിയായതും ഹിറ്റുകളുടെ ഭാഗമായതും. ഈനാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അടിമകള്‍ ഉടമകള്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍. 1985ല്‍ ദാമോദരന്‍ മാഷിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ 1921 അക്കാലത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമകൡലൊന്നായിരുന്നു. മലബാര്‍ കലാപം പശ്ചാത്തലമാക്കിയ ആദ്യസിനിമയും അതായിരുന്നു

പ്രിയദര്‍ശനുമൊത്തുള്ള സംരംഭങ്ങളില്‍ മോഹന്‍ലാല്‍ നായകനായി വന്ന ആര്യന്‍, അദൈ്വതം, അഭിമന്യു, കാലാപാനി, എന്നിവയും ഹിററുകളായിരുന്നു. ഏറെ പ്രത്യേകളുള്ള കാലാപാനി എന്ന ചിത്രത്തെ വേണ്ട രീതിയില്‍ അംഗീകരിക്കുകയുണ്ടായില്ല എന്നത് ഒരു സത്യമാണ്.

അമരീഷ് പുരി, പ്രഭു, എന്നിവരൊക്കെ അണിനിരന്ന ആന്‍ഡമാനിലെ ജയില്‍ രംഗങ്ങളൊക്കെ ശ്രദ്ധേയമായി അടയാളപ്പെടുത്തിയ സിനിമയായിരുന്നു കാലാപാനി. തെന്നിന്ത്യയിലെ പ്രശസ്തനായ മണിരത്‌നത്തിന്റെ ആദ്യസിനിമയും മലയാളത്തിലെ ഏക ചിത്രവുമായ ഉണരുവിന്റെ തിരക്കഥയും ടിയുടേതാണ്.

ജിഎസ് വിജയന്റെ ശ്രദ്ധിക്കപ്പെട്ട ആനവാല്‍ മോതിരം, ജോമോന്റെ ജാക്ക്‌പോട്ട്, ഷാജി കൈലാസിന്റെ മഹാത്മ, ഏറ്റവും ഒടുവില്‍ വി.എം.വിനുവിനുവേണ്ടി എഴുതിയ യെസ് യുവര്‍ ഓണര്‍ എന്നിവയും ഹിറ്റുകളുടെ പട്ടികയില്‍ തന്നെയാണ് ഇടം പിടിക്കുന്നത്.

മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളെ സൃഷ്ടിച്ചതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചയാളാണ് ടി.ദാമോദരന്‍. ജയന്‍, രതീഷ് (തുഷാരം) മമ്മൂട്ടി, മോഹന്‍ലാല്‍, ഇവരുടെ വളര്‍ച്ചയില്‍ മാഷിനുള്ള സ്ഥാനം വളരെ വലുതാണ്. ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങള്‍, കാലികമായ പൊളിറ്റിക്കല്‍ ഇഷ്യൂസ് സിനിമയ്ക്ക് വേണ്ടി പ്രമേയവല്‍ക്കരിക്കുമ്പോള്‍ പ്രേക്ഷകരുടെ ഉദ്വേഗങ്ങള്‍ക്ക് തീപിടിപ്പിച്ച അനുഭവങ്ങളാണ് ഇദ്ദേഹത്തിന്റെ തിരക്കഥകള്‍ സമ്മാനിച്ചത്.

പില്‍ക്കാലത്ത് ഈ ശൈലി പിന്‍തുടര്‍ന്നു വന്നവരാണ് എസ്.എന്‍ സ്വാമിയും, രണ്‍ജിപണിക്കരുമൊക്കെ. ആദ്യകാലങ്ങളില്‍ ചില സിനിമകളിലൊക്കെ അഭിനയിച്ചിരുന്ന ടി.രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലാണ് ഏറ്റവും ഒടുവില്‍ വേഷമിട്ടത് സഖാവ് ഹംസഎന്ന കഥാപാത്രമായി.

അടുത്ത പേജില്‍

ടിഡിയുടെ അറിയാപ്പെടാത്ത മുഖങ്ങള്‍ടിഡിയുടെ അറിയാപ്പെടാത്ത മുഖങ്ങള്‍

Next »

« Previous

English summary
In a career spanning over four decades, Damodaran wrote some of the biggest blockbusters in Malayalam, such as Angadi, Ee Nadu, Vartha, Avanazhi, Inspector Balaram, Aryan and Adwaitham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X