»   » റിമ കാരണം കാച്ചപ്പിള്ളിയ്ക്ക് നഷ്ടം 2ലക്ഷം

റിമ കാരണം കാച്ചപ്പിള്ളിയ്ക്ക് നഷ്ടം 2ലക്ഷം

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
പുതിയ ചിത്രമായ ഉന്നത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങിനെത്താതെ സംവധായകന്‍ സിബി മലയിലിനെ വലച്ച യുവനടി റിമ കല്ലിങ്കലിനെതിരെ ചലച്ചിത്രലോകത്ത് ആരോപണങ്ങളുടെ പൊടിപൂരം. കാരവാനില്ലാതെ പുറത്തിറങ്ങില്ലെന്ന് റിമ വാശിപിടിക്കാറുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. നേരത്തേ കാരവാന്‍ സംഘടിപ്പിച്ചില്ലെങ്കില്‍ താന്‍ ഷൂട്ടിങിന് വരില്ലെന്ന് റിമ പറഞ്ഞത് വലിയ വിവാദമായിരുന്നു. കാരവാനില്‍ സുഹൃത്തിനൊപ്പമാണ് താരം വരുന്നതെന്നും ആരോപണമുണ്ട്.

എന്തായാലും സിബി മലയിലിനെ കുഴക്കിയകാര്യത്തില്‍ റിമയ്‌ക്കെതിരെ കര്‍ശന നടപടി ഉറപ്പായിക്കഴിഞ്ഞു. റിമയെ വിലക്കുന്നതുള്‍പ്പെടെയുള്ള കടുത്തനടപടിയെടുക്കാന്‍ താരസംഘടനയായ അമ്മയോട് നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്ക വീണ്ടും ആവശ്യപ്പെടും.

മുന്നറിയിപ്പില്ലാതെ റിമ ഷൂട്ടിംഗില്‍ നിന്ന് വിട്ടു നിന്നതിനെ തുടര്‍ന്ന് ഉന്നത്തിന്റെ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിക്ക് ഒരു ദിവസം നഷ്ടം രണ്ടുലക്ഷത്തോളം രൂപയാണത്രേ. ഷൂട്ടിങിനെത്തേണ്ട സമയത്ത് തിരുവനന്തപുരത്ത് ഉത്ഘാടനചടങ്ങിനായി മാനേജര്‍ വിവേകുമൊത്താണത്രേ റിമ പോയത്.

ഷൂട്ടിംഗില്‍ നിന്ന് പിന്മാറുന്ന കാര്യം വളരെ സീനിയര്‍ സംവിധായകനായ സിബിയെ അറിയിക്കാത്ത റിമയുടെ തീരുമാനം നിര്‍മ്മാതാക്കളുടെയിടയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. റിമയ്‌ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നു വരെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ കരാറുറപ്പിച്ച് അഡ്വാന്‍സ് തുക വാങ്ങിയാണ് റിമയുടെ പിന്മാറ്റമെന്നതിനാല്‍ ഇവര്‍ക്കെതിരെ നടപടി ഉറപ്പാണ്.

സിബി മലയില്‍ നല്‍കിയ പരാതി ഫെഫ്ക താരസംഘടനയായ അമ്മയ്ക്ക് കൈമാറിയിട്ടുണ്ട്. അമ്മ റിമയോട് ഉടന്‍ വിശദീകരണം ആവശ്യപ്പെടും. അടുത്തകാലത്തായി മലയാളത്തിലെ യുവനടിമാര്‍ക്കെതിരെ ഇത്തരത്തില്‍ പരാതികളുയരുന്നത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നിര്‍മ്മാതാവിനെ കാണാന്‍ കൂട്ടാക്കിയില്ലെന്നകാരണത്തിന് യുവനിട നിത്യ മേനോനെതിരെ അപ്രഖ്യാപിത വിലക്കുവന്നിരുന്നു.

യുവനടിമാര്‍ മാനേജര്‍മാരെ വെയ്ക്കരുതന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. എന്നാല്‍ നിത്യയുടെയും റിമയുടെയുമെല്ലാം കാര്യങ്ങള്‍ നോക്കുന്നത് മാനേജര്‍മാരാണ്. ഇക്കാര്യത്തിലും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

English summary
Director Sibi Malayil had filed an official complaint against the actor stating that she had delayed the shooting of his film Unnam by not turning up on the sets and thereby caused financial loss to the producer,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam