»   » ഏയ്‌ഞ്ചല്‍ ജോണ്‍ അടുത്തയാഴ്‌ച

ഏയ്‌ഞ്ചല്‍ ജോണ്‍ അടുത്തയാഴ്‌ച

Posted By:
Subscribe to Filmibeat Malayalam
Angel John
മോഹന്‍ലാല്‍-ശാന്തനു ഭാഗ്യരാജ്‌ ടീമിനെ പ്രധാന കഥാപാത്രങ്ങളാക്കി ജയസൂര്യ സംവിധാനം ചെയ്യുന്ന ഏയ്‌ഞ്ചല്‍ ജോണ്‍ ഈ മാസം എട്ടിന്‌ തിയറ്ററുകളിലെത്തും.

നേരത്തെ ഒക്ടോബര്‍ രണ്ടിനായിരുന്നു ഏയ്‌ഞ്ചല്‍ ജോണ്‍ ചാര്‍ട്ട്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ അന്നേ ദിവസം പഴശ്ശിരാജയുടെ റിലീസ്‌ ഉറപ്പിച്ചതിനാല്‍ അനാരോഗ്യകരമായ ഏറ്റുമുട്ടല്‍ ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെ ഏയ്‌ഞ്ചലിന്റെ റിലീസ്‌ മാറ്റുകയായിരുന്നു.


ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

പഴശ്ശി ഒക്ടോബര്‍ രണ്ടിന്‌ എത്താതിരിയ്‌ക്കുകയും റിലീസിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ മാക്‌സ്‌ ലാബ്‌ ചിത്രത്തിന്റെ റിലീസ്‌ ഒക്ടോബര്‍ എട്ടിന്‌ തീരുമാനിക്കുകയായിരുന്നു.

ജയസൂര്യയുടെ രണ്ടാമത്തെ സംവിധാന സംരഭമായ ഏയ്‌ഞ്ചലിന്‌ മികച്ച പ്രിവ്യൂ റിപ്പോര്‍ട്ടാണ്‌ വന്നിരിയ്‌ക്കുന്നത്‌. സിനിമയിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ്‌ ലഭിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam