»   » വിവാദത്തില്‍ നിന്നും ആര്യ തലയൂരി

വിവാദത്തില്‍ നിന്നും ആര്യ തലയൂരി

Posted By:
Subscribe to Filmibeat Malayalam
Arya
തമിഴ് ജനതയെ ഇകഴ്ത്തിക്കാട്ടിയെന്ന ആരോപണത്തിലകപ്പെട്ട മലയാളിയായ നടന്‍ ആര്യ കുഴപ്പങ്ങളില്‍ നിന്നും തലയൂരി.

തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് നെടുനീളന്‍ പ്രസ്താവനയാണ് ആര്യ പുറത്തിറക്കിയിരിക്കുന്നത്. തമിഴ് ജനതയെ ആക്ഷേപിയ്ക്കുന്ന തരത്തില്‍ താനൊന്നും പറഞ്ഞിട്ടില്ലെന്നാണ് രണ്ട് പേജ് നീളുന്ന പ്രസ്താവനയിലൂടെ ആര്യ വിശദീകരിയ്ക്കുന്നത്.

ഏഷ്യാനെറ്റ് ചാനല്‍ ദുബയില്‍ നടത്തിയ അവാര്‍ഡ് ഷോയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ ചില പരാമര്‍ശങ്ങലാണ് കാസര്‍കോട് സ്വദേശിയായ ആര്യയെ വെട്ടിലാക്കിയത്. നടന്റെ പരാമര്‍ശത്തിനെതിരെ തെന്നിന്ത്യന്‍ സിനിമാസംഘടനയായ ഫെഫ്‌സി രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയായിരുന്നു. എന്നാല്‍ വിവാദത്തില്‍ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍സംഘം ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് ഫെഫ്‌സിയും നടികര്‍ സംഘവും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിരുന്നു.

ഇരുസംഘടനകളും നടത്തിയ രഹസ്യചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിയ്ക്കപ്പെടുകയായിരുനനു. ഇതിന്റെ ഭാഗമായാണ് ആര്യ പരസ്യപ്രസ്താവന ഇറക്കിയത്. തമിഴര്‍ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടാണ് താനിപ്പോഴും കോളിവുഡില്‍ നിലനില്‍ക്കുന്നതെന്നും ആര്യ പറയുന്നു. എന്തായാലും പുതിയ നടപടികളിലൂടെ വിവാദം ഏതാണ്ട് അവസാനിച്ചമട്ടാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam