»   » കുട്ടിസ്രാങ്ക് ജൂലൈ 23ന് തിയറ്ററുകളില്‍

കുട്ടിസ്രാങ്ക് ജൂലൈ 23ന് തിയറ്ററുകളില്‍

Posted By:
Subscribe to Filmibeat Malayalam
Kutty Srank
മമ്മൂട്ടി-ഷാജി എന്‍ കരുണ്‍ ടീമിന്റെ കുട്ടിസ്രാങ്ക് റിലീസിന്. ജൂലൈയ് 23 കുട്ടിസ്രാങ്ക് തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാക്കളായ റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സിന്റെ തീരുമാനം.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ ഷാജി എന്‍ കരുണനൊപ്പം മമ്മൂട്ടി ആദ്യമായി ഒന്നിച്ച ചിത്രം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് റിലിസിന് തയാറാകുന്നത്. പുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ പ്രീമിയര്‍ ഷോ പ്രദ്രര്‍ശിപ്പിയ്ക്കപ്പെട്ടതിന് ശേഷം മോണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവെല്‍, മുംബൈ ഫിലിം ഫെസ്്റ്റിവെല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്‍ഡ്യ എന്നിവിടങ്ങളിലെല്ലാം കുട്ടിസ്രാങ്ക് പ്രദര്‍ശിപ്പിച്ചിരുന്നു.

മമ്മൂട്ടിയെ പാലുള്ള ഒരു നടന്റെ അഭിനയ മികവ് ചൂഷണം ചെയ്തു കൊണ്ടുള്ള ചിത്രമാണ് കുട്ടിസ്രാങ്കെന്ന് ഷാജി പറയുന്നു. ഷാജി, പിഎഫ് മാത്യൂസ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിസ്രാങ്കിന്റെ കഥയും തിരക്കഥയും രചിച്ചത്. പത്മപ്രിയ, കമാലിനി മുഖര്‍ജി, മീനാ കുമാരി എ്ന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മലയാളത്തില്‍ ആദ്യമായി ഒരു ക്യാമറവുമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയെന്ന് പ്രത്യേകതയും കുട്ടിസ്രാങ്കിന് സ്വന്തമാണ്. സന്തോഷ് ശിവന്റെ അസോസിയേറ്റായി ഏറെക്കാലം പ്രവര്‍ത്തിച്ച അഞ്ജലി ശുക്ലയാണ് കുട്ടിസ്രാങ്കിന്റെ ജീവിതയാത്രകള്‍ ക്യാമറയിലേക്ക് പകര്‍ത്തിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam