»   » മീരാ നന്ദന്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു

മീരാ നന്ദന്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam
Meera Nandan
നടി മീരാ നന്ദനൊരു പ്രണയാഭ്യര്‍ത്ഥന. മീര ഈയിടെ അഭിനയിച്ച തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ചെല്ലമുത്തുവാണ് നടിയോട് തന്റെ പ്രണയം തുറന്നുപറഞ്ഞത്. ചെല്ലമുത്തുവിന്റെ ആദ്യ ചിത്രമായ സൂര്യ നഗരത്തിലെ നായികയാണ് മീര.

സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാവുമ്പോഴേക്കും ചെല്ലമുത്തുവിന്റെ ഹൃദയം മീര കവര്‍ന്നിരുന്നു. ലൊക്കേഷനിലെത്തുമ്പോള്‍ മീരയുടെ അടക്കവും ഒതുക്കവുമാണ് സംവിധായകന് ഏറെ ഇഷ്ടപ്പെട്ടത്. ആദ്യം തോന്നിയ ആരാധന പിന്നീട് പ്രണയത്തിലേക്ക് വഴുതുകയായിരുന്നു.

എന്തായാലും മീരയുടെ കൃഷ്ണനാവാനുള്ള ചെല്ലമുത്തുവിന്റെ ആഗ്രഹം നടപ്പായില്ല. സംവിധായകന്റെ പ്രണയാഭ്യര്‍ത്ഥന മീര സ്‌നേഹപൂര്‍വം തന്നെ നിരസിച്ചുവത്രേ. മറ്റൊരാളുമായി തന്റെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുവെന്ന ഒഴിവുകഴിവ് പറഞ്ഞാണ് മീര ചെല്ലുമുത്തുവിനെ മടക്കിയത്.

മീരയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതും അവര്‍ നിരസിച്ച കാര്യവുമെല്ലാം ചെല്ലമുത്തു തന്നെയാണ് തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. തെല്ലു വിഷമത്തോടെയാണെങ്കിലും താന്‍ മീരയ്ക്ക് എല്ലാ ഭാവുകളും നേര്‍ന്നതായി ചെല്ലമുത്തു പറഞ്ഞു.

എന്നാല്‍ പ്രണയാഭ്യര്‍ത്ഥനയുടെ കാര്യം മീര ലൊക്കേഷനില്‍ പാട്ടാക്കിയതില്‍ ചെല്ലമുത്തുവിന് നേരിയ പരിഭവമുണ്ട്. എന്നാല്‍ ഇക്കാര്യം മീര നിഷേധിയ്ക്കുന്നു. ചെല്ലമുത്തു പ്രണയാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചിരുന്ന കാര്യം താന്‍ അമ്മയോട് മാത്രമാണ് പറഞ്ഞതെന്ന് നടി പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam