»   » ദിവ്യ ഉണ്ണിയുടെ സഹോദരി സിനിമയിലേയ്ക്ക്

ദിവ്യ ഉണ്ണിയുടെ സഹോദരി സിനിമയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Vidya Unni
യുവജനോത്സവവേദിയില്‍ നിന്നും അഭിനയവൈഭവവുമായി വെള്ളിത്തിരയിലെത്തിയ ദിവ്യ ഉണ്ണിയെ ഓര്‍ക്കുന്നില്ലേ. പ്രണയവര്‍ണങ്ങള്‍, കല്യാണസൗഗന്ധികം, മറവത്തൂര്‍ കനവ് തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല നായികയെന്ന പേര് നേടിയ ദിവ്യ വിവാഹശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍പ്പോയി അവിടെ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ ഈ താരം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്.

ദിവ്യയുടെ അഭിനയപാരമ്പര്യവുമായി മറ്റൊരാള്‍ വെള്ളിത്തിരയിലേയ്‌ക്കെത്തുകയാണ്, ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണി. കുഞ്ചാക്കോ ബോബനെ നായകനാക്കി കെ ബിജു ഒരുക്കുന്ന ഡോക്ടര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേറ്റം കുറിയ്ക്കുന്നത്.

ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് വിദ്യയുടേത്. ഭാവനയാണ് ചിത്രത്തില്‍ നായിക. ഒരു കോളെജ് വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് വിദ്യ അഭിനയിക്കുന്നത്.

മഞ്ജുവാര്യര്‍ നായികയെന്ന രീതിയില്‍ പേരെടുത്തു നില്‍ക്കുന്ന കാലത്തുതന്നെയാണ് ദിവ്യ ഉണ്ണിയും രംഗത്തുണ്ടായിരുന്നത്. ഒട്ടേറെ നല്ല കഥാപാത്രങ്ങളെ ഇരുവരും മലയാളത്തിന് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രംഗത്തുള്ള നല്ല നായികമാരുടെ കൂട്ടത്തിലേയ്ക്കായിരിക്കും വിദ്യയും എത്തുന്നതെന്ന് പ്രതീക്ഷിക്കാം.

English summary
Yesteryear actress Divya Unni's younger sister Vidya Unni is making her debut as a college student in Dr Love, directed by debutant K Biju,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam