»   » പാളിച്ച പറ്റിയെന്ന് മീര നന്ദന്‍

പാളിച്ച പറ്റിയെന്ന് മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam
Meera Nandan
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റിയെന്ന് നടി മീരാനന്ദന്‍. ഈ വര്‍ഷം മീരയഭിനയിച്ച മലയാള സിനിമകളെല്ലാം പരാജയപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ പാളിച്ച പറ്റിയതായി നടി സമ്മതിയ്ക്കുന്നത്.

21010ല്‍ പുള്ളിമാന്‍, ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്നിങ്ങനെ രണ്ട് ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. ഇത് രണ്ടും ബോക്‌സ്ഓഫീസില്‍ തകര്‍ന്നിരുന്നു. മീരയുടെ പ്രകടനവും വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടില്ല. ഈ വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച താരം പോസ്റ്റ്മാന് ശേഷം മനപൂര്‍വം ഒരു ബ്രേക്ക് എടുത്തിരിയ്ക്കുകയാണ്.

പലരും വന്ന് കഥ നല്ല ഭംഗിയില്‍ പറഞ്ഞുതരും. അത് കേട്ടാണ് ഡേറ്റ് നല്‍കുക. എന്നാല്‍ ലൊക്കേഷനില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോഴാവും ഉദ്ദേശിച്ച തരത്തിലുള്ള കഥാപാത്രമല്ല എന്ന് മനസ്സിലാവുക. പക്ഷേ അപ്പോഴേക്കും പിന്‍വാങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാവും മീര പറയുന്നു. ഒരു പ്രശസ്ത മലയാള സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര തന്റെ മനസ്സ് തുറന്നത്.

മേലില്‍ കഥയും കഥാപാത്രവും നന്നായി മനസ്സിലാക്കിയതിന് ശേഷമെ അഭിനയിക്കൂ എന്നും മലയാള സിനിമയിലെ ശാലീന സുന്ദരി പറയുന്നു

പോസ്റ്റ്മാന് ശേഷം രണ്ട് മൂന്ന് പ്രൊജക്ടുകള്‍ വന്നെങ്കിലും അതില്‍ അഭിനയിക്കണമോയെന്ന കാര്യം മീര തീരുമാനിച്ചിട്ടില്ല. മീരയുടെ ആദ്യ തെലുങ്ക് ചിത്രമായ ജയ്‌ബോലോ തെലുങ്കാന ഷൂട്ടിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനിടെ തമിഴില്‍ അയ്യനാര്‍ എന്ന ചിത്രത്തിലും മീര അഭിനയിച്ചിരുന്നു. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കിനാവള്ളി കരിയറില്‍ ബ്രേക്കാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam