»   » ഗ്രാന്റ്മാസ്റ്റര്‍ വിഷുവിനെത്തും

ഗ്രാന്റ്മാസ്റ്റര്‍ വിഷുവിനെത്തും

Posted By:
Subscribe to Filmibeat Malayalam
Grandmaster
യുടിവി പിക്‌ചേഴ്‌സിനുവേണ്ടി ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററിന്റെ ഷൂട്ടിങ് നവംബര്‍ അവസാന വാരം ആരംഭിക്കും. 2012 ഏപ്രില്‍ അഞ്ചോടുകൂടി സിനിമ തിയേറ്ററിലെത്തിക്കാനാണ് പരിപാടി.

ചിത്രത്തില്‍ പോലിസ് ഓഫിസറായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. തമിഴ് നടി ആന്‍ഡ്രിയ ജെര്‍മിയ ചിത്രത്തിലുണ്ട്. കമലഹാസന്റെ വിശ്വരൂപത്തില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂവെന്നതിനാലാണ് വാര്‍ത്ത പുറത്തുവിടാത്തത്.

ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള ആറു നായികമാരുണ്ടാവുമെന്ന വാര്‍ത്തകളുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള സോണിയ അഗര്‍വാള്‍, വേഗ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സംശയത്തിലാണ്.

ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇത്. ശക്തമായ തിരക്കഥയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാണകമ്പനിയായ യുടിവിയെ ആകര്‍ഷിച്ചത്. മാടമ്പിയ്ക്കുശേഷം ആദ്യമായാണ് ഉണ്ണികൃഷ്ണനും ലാലും ഒന്നിക്കുന്നത്.

English summary
Grandmaster ,utv picture producing malayalam cinem, directed by unnikrishnan, mohanlal appearing as a police officer, most probably will release in april 2012.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam