»   » മമ്മൂട്ടി-ലാല്‍ ടീമിന്റെ ഹലോ മായാവി ഉപേക്ഷിച്ചു

മമ്മൂട്ടി-ലാല്‍ ടീമിന്റെ ഹലോ മായാവി ഉപേക്ഷിച്ചു

Subscribe to Filmibeat Malayalam
Mammootty And Mohanlal
2009ലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ മമ്മൂട്ടി-ലാല്‍ ടീമിന്റെ ഹലോ മായാവി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്‌. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി ആശീര്‍വാദ്‌ ഫിലിംസ്‌ നിര്‍മ്മിയ്‌ക്കാനിരുന്ന ചിത്രം ഈ വര്‍ഷം നടക്കില്ലെന്ന്‌ ഉറപ്പായി കഴിഞ്ഞു.

മമ്മൂട്ടിയുടെയും ലാലിന്റെയും ഹിറ്റ്‌ ചിത്രങ്ങളായ മായാവിയിലേയും ഹലോയിലേയും കഥാപാത്രങ്ങളെ നായകന്മാരാക്കി പ്രഖ്യാപിയ്‌ക്കപ്പെട്ട ചിത്രം സൂപ്പര്‍ താരങ്ങളുടെ ആരാധകരില്‍ ഏറെ ആകാംക്ഷയുണര്‍ത്തിയിരുന്നു.

മായാവിയില്‍ മമ്മൂട്ടി അവതരിപ്പിച്ച മഹിയും ഹലോയിലെ ലാലിന്റെ അഡ്വ ശിവരാമന്‍ എന്ന കഥാപാത്രവും നായകന്മാരായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചന ചുമതല ഏല്‌പിച്ചിരുന്നത്‌ റാഫി മെക്കാര്‍ട്ടിന്‍മാരെയായിരുന്നു. ഇരു ചിത്രങ്ങളും ഒരുക്കിയ ഷാഫി തന്നെ പുതിയ ചിത്രം സംവിധാനം ചെയ്യുമെന്നാണ്‌ ആശീര്‍വാദ്‌ പ്രൊഡക്ഷന്‍ അറിയിച്ചിരുന്നത്‌.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌‌ ഈ പ്രൊജക്ട്‌ തത്‌ കാലത്തേക്ക്‌ ഒഴിവാക്കിയെന്നാണ്‌ ആശീര്‍വാദ്‌ അറിയിച്ചിരിയ്‌ക്കുന്നത്‌. അതേ സമയം അടുത്തിടെയുണ്ടായ ഷാഫി-റാഫി മെക്കാര്‍ട്ടിന്‍മാരുടെ ചിത്രങ്ങള്‍ക്കേറ്റ പരാജയങ്ങളാണ്‌ ഹലോ മായാവിക്ക്‌ തിരിച്ചടിയായതെന്നും സൂചനകളുണ്ട്‌.

ഹലോ മായാവിയ്ക്ക് പകരം ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കാനാണ് ആശീര്‍വാദിന്റെ പ്ലാന്‍. ഈ ചിത്രത്തിന്റെ സംവിധായകനെയും മറ്റ് അണിയറ പ്രവര്‍ത്തകരേയും ഉടന്‍ പ്രഖ്യാപിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam