»   » പോക്കിരാജയെ വിമാനത്തില്‍ കയ്യോടെ പൊക്കി

പോക്കിരാജയെ വിമാനത്തില്‍ കയ്യോടെ പൊക്കി

Posted By:
Subscribe to Filmibeat Malayalam
Pokkiriraja
പോക്കിരിരാജയുടെ പ്രദര്‍ശനാനുമതി താനറിയാതെ മറിച്ചുവിറ്റെന്ന പരാതിയുമായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്ത്. മുബൈയിലെ രണ്ടു കമ്പനിയുമായി ചേര്‍ന്ന് തിരുവന്തപുരം സ്വദേശികളായ ദമ്പതികള്‍ സിനിമ ഒമാന്‍, ഇത്തിയാദ് എയര്‍ലൈനുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കിയെന്നാണ് ആരോപണം.

പോക്കിരിരാജയെ വെച്ചുള്ള വിമാനത്തിലെ കള്ളക്കളി ടോമിച്ചന്‍ തന്നെയാണ് കയ്യോടെ പിടിച്ചത്. ഒമാന്‍ എയര്‍ വിമാനത്തില്‍ ഈയിടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം യാത്ര ചെയ്തിരുന്നു. മുഷിപ്പ് മാറ്റാനായി വിമാനത്തില്‍ പോക്കിരിരാജ പ്രദര്‍ശിപ്പിച്ചപ്പോള്‍ ടോമിച്ചന്‍ ഞെട്ടുകതന്നെ ചെയ്തു. തന്റെ അനുമതിയില്ലാതെയാണ് പടം പ്രദര്‍ശിപ്പിയ്ക്കുന്നതെന്ന് അറിയിച്ചപ്പോള്‍ ടോമിച്ചന്റെ ഒപ്പോടെയുള്ള അനുമതി പത്രം എയര്‍ലൈന്‍ അധികൃതര്‍ കാണിച്ചു. തന്റെ കള്ളഒപ്പോടെയുള്ള വ്യാജ അനുമതിപത്രമാണ് ടോമിച്ചനെ കൂടുതല്‍ ഞെട്ടിച്ചത്. വിമാനത്തില്‍ മൂന്നു മാസത്തെ പ്രദര്‍ശനത്തിന് ഒമാന്‍ എയര്‍ലൈന്‍സ് മൂന്നു ലക്ഷം രൂപയാണ് നല്‍കിയത്.

കരാറിലുള്ളത് വ്യാജ ഒപ്പും സീലുമാണെന്ന് കാണിച്ച് ടോമിച്ചന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിര്‍മാതാവ് പരാതി നല്‍കി.

2010ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജുമാണ് അഭിനയിച്ചത്. നാലരക്കോടി മുടക്കി നിര്‍മിച്ച സിനിമ 17 കോടിയോളമാണ് ഗ്രോസ് കളക്ഷന്‍ നേടിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam