»   » മോഹന്‍ലാലിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: ജഗതി

മോഹന്‍ലാലിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: ജഗതി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/03-jagathy-critcizing-mohanlal-dileep-jayaram-2-aid0031.html">Next »</a></li></ul>
മലയാളചലച്ചിത്രോലകത്തെ ഹാസ്യ ചക്രവര്‍ത്തിയാണ് നടന്‍ ജഗതി ശ്രീകുമാര്‍. പലപ്പോഴും പലകാര്യങ്ങളിലും ആരേയും സുഖിപ്പിക്കാനായി എന്തെങ്കിലും പറയുകയോ എന്തെങ്കിലും മറച്ചുവെയ്ക്കുകയോ ചെയ്യുന്ന ആളല്ല അദ്ദേഹം.

ഏറ്റവും ഒടുവില്‍ അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസിനെ വിമര്‍ശിച്ച വിഷയത്തില്‍ നമ്മളത് കണ്ടതാണ്. ഒന്നും നോക്കാതെ പറയാനുള്ളത് അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുള്ളത് വേറെക്കാര്യം. എന്തായാലും പറയാനുള്ളത് ജഗതി ഉള്ളില്‍ വെച്ചേയ്ക്കില്ല.

ഒരു സിനിമാ പ്രസിദ്ധീകരണത്തിന്റെ പുതിയ പതിപ്പിലും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ് ജഗതി പുതിയൊരു വിവാദത്തിന് വഴിമരുന്ന് ഇട്ടിരിക്കുകയാണ്. മലയാളത്തിലെ ചില നടന്മാര്‍ക്കെതിരെയാണ് ജഗതിയുടെ പുതിയ അമ്പ്. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം സംവിധായകര്‍ റാഫി-മെക്കാര്‍ട്ടിനുമുണ്ട് ജഗതിയുടെ വക ഒരു കുത്ത്.

അഭിമുഖത്തില്‍ കുറച്ച് നാള്‍ മുമ്പ് പുറത്തിറങ്ങിയ ചൈന ടൗണ്‍ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ജഗതി നടന്മാരെ വിമര്‍ശിക്കുന്നത്. ചൈനാ ടൌണ്‍ എന്ന ചിത്രത്തില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. ആ ചിത്രം കണ്ടിറങ്ങിയ ഭൂരിപക്ഷം പേര്‍ക്കും ഞാന്‍ ആ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്ന അഭിപ്രായമായിരുന്നു. ചിത്രം കണ്ടപ്പോള്‍ എനിക്കും അങ്ങനെ തോന്നി-ജഗതി തുറന്നടിയ്ക്കുന്നു.

അടുത്ത പേജില്‍
ഇനി ഓടിനടന്ന് അഭിനയിക്കാനില്ല: ജഗതി

<ul id="pagination-digg"><li class="next"><a href="/news/03-jagathy-critcizing-mohanlal-dileep-jayaram-2-aid0031.html">Next »</a></li></ul>
English summary
Malayalam Actor Jagathy Sreekumar said that he lost his trust over Mohanlal, Jayaram and Dileep over thier creativity. And he aslo said that he will be selective in accepting new films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam