»   » കാണ്ഡഹാറില്‍ പാര്‍വ്വതിയില്ല പകരം രാഗിണി

കാണ്ഡഹാറില്‍ പാര്‍വ്വതിയില്ല പകരം രാഗിണി

Posted By:
Subscribe to Filmibeat Malayalam
Ragini Dwivedi
മേജര്‍ രവിയുടെ പുതിയ ചിത്രം കാണ്ഡഹാര്‍ ഏറെനാളായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ട്. ലാലിനൊപ്പം ബിഗ്ബി അമിതാഭ് ബച്ചന്റെ സാന്നിധ്യം ചിത്രത്തിലുണ്ടാകുമെന്ന് വന്നതോടെ ചിത്രം വാര്‍ത്തകളില്‍ സജീവമായി.

ഏറ്റവുമൊടുക്കം മിസ് വേള്‍ഡ്് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടന്‍ ചിത്രത്തില്‍ ലാലിന്റെ നായികയാവുമെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. എന്നാല്‍ പാര്‍വ്വതി ചിത്രത്തിലുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പാര്‍വ്വതിയ്ക്കുപകരം കന്നഡ താരം രാഗിണി ദ്വിവേദി ലാലിന്റെ നായികയാവുമെന്നാണ് സൂചന. 2009ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണറപ്പായ രാഗിണി കന്നഡയില്‍ വീര മദാകരി, ഗോകുല തുടങ്ങിയ ചിത്രങ്ങളില്‍ നായികയായിരുന്നു ഈ നടി. ഇവര്‍ ഇപ്പോള്‍ അറിയാന്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

മോഹന്‍ലാല്‍, ബച്ചന്‍ എന്നിവരെക്കൂടാതെ സുനില്‍ ഷെട്ടി, ഗണേഷ് വെങ്കിട്ടരാമന്‍ എന്നിവരാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചായായി ഒരുക്കുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെത്തന്നെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കാണ്ഡഹാറിലെ വിവാദമായ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട കഥയാണിത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam