»   » കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു

കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Kanika
പഴശ്ശിരാജയിലെ കൈതേരി മാക്കമായി ഉജ്ജ്വപ്രകടനം കാഴ്‌ചവെച്ച കനിഹ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം. ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ദ്രോണരിലാണ്‌ കനിഹ വീണ്ടും മെഗാസ്‌റ്റാറിന്റെ നായികയാവുന്നത്‌. നേരത്തെ ഈ ചിത്രത്തിലെ നായികയായി തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മ്മിയെ ആലോചിച്ചിരുന്നുവെങ്കിലും ഒടുവില്‍ നറുക്ക്‌ കനിഹയ്‌ക്ക്‌ തന്നെ വീഴുകയായിരുന്നു. കനിഹയ്‌ക്ക്‌ പുറമെ പുതുമുഖ താരമായ ശ്വേത വിജയ്‌ യും ചിത്രത്തിലെ നായികയായുണ്ടാവും.

സുരേഷ്‌ ഗോപിയെനായകനാക്കി ശശി പരവൂര്‍ ഒരുക്കുന്ന കടാക്ഷത്തിലാണ്‌ ശ്വേത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്നത്‌. ആദ്യ രണ്ട്‌ സിനിമകളില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരമാണ്‌ ശ്വേതയ്‌ക്ക്‌ ഇതോടെ ലഭിച്ചിരിയ്‌ക്കുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

അരോമ ഫിലിസ്‌ നിര്‍മ്മിയ്‌ക്കുന്ന ദോണരുടെ ഷൂട്ടിങ്‌ നവംബര്‍ അവാസനം ഒറ്റപ്പാലത്ത്‌ ആരംഭിയ്‌ക്കും. എകെ സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തിലകന്‍, മനോജ്‌ കെ ജയന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിയ്‌ക്കുന്നുണ്ട്‌. ദി കിങ്‌, ദി ട്രൂത്ത്‌, വല്ല്യേട്ടന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക്‌ ശേഷം ഷാജി കൈലാസ്‌-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്‌ക്കുന്ന ദ്രോണര്‍ ഒരു ഹൊറര്‍ മൂഡിലുള്ള സബജക്ടാണ് പ്രമേയമാക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam