»   » വിദ്യാസാഗര്‍ സംഗീതമില്ലാതെ ഒരു ലാലു ചിത്രം കൂടി

വിദ്യാസാഗര്‍ സംഗീതമില്ലാതെ ഒരു ലാലു ചിത്രം കൂടി

Posted By:
Subscribe to Filmibeat Malayalam
Laljose
ലാല്‍ജോസ് സിനിമകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വിദ്യാസാഗര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍. ഈ മാജിക് കോമ്പിനേഷന്‍ ഒരുമിച്ചപ്പോഴൊക്കെ ഹിറ്റ് ഗാനങ്ങളും പിറന്നുവീണു. ലാലു മനസ്സില്‍ കാണുന്നതിനനുസരിച്ച് സംഗീതമൊരുക്കാനുള്ള ഒരു പ്രത്യേക കഴിവ് തന്നെ വിദ്യാസാഗറിനുണ്ടായിരുന്നു.

സംവിധായകന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് മുതല്‍ നീലത്താമര വരെയുള്ള ഒട്ടുമിക്ക സിനിമകള്‍ക്കും വിദ്യാസാഗറിന്റെ സംഗീതം അകടമ്പടിയായുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ടാലും ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടിലെത്തുകയെന്ന അദ്ഭുതവും ഈ കോന്പിനേഷന്റെ പ്രത്യേകതയായിരുന്നു.

ഇപ്പോള്‍ വിദ്യാസാഗറിന്റെ സംഗീതമില്ലാതെ ഒരു ലാല്‍ജോസ് സിനിമ കൂടി തിയറ്ററുകളിലെത്തുകയാണ്. ലാലുവിന്റെ പുതിയ ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ സംഗീതം കൈകാര്യം ചെയ്തിരിയ്ക്കുന്നത് രാജാമണിയാണ്.

ചലച്ചിത്രലോകത്തെത്തുമ്പോള്‍ ലാല്‍ജോസിന് താങ്ങുംതണലുമായി നിന്നയാളായിരുന്നു രാജാമണി. സിനിമാമോഹങ്ങളുമായി ചെന്നൈയിലെത്തിയ ഇന്നത്തെ ഹിറ്റ് മേക്കറിന് സകല പിന്തുണയും നല്‍കിയത് രാജാമണിയായിരുന്നു. രാജാമണിയുടെ ശുപാര്‍ശയനുസരിച്ചാണ് സംവിധായകന്‍ കമല്‍ ലാല്‍ജോസിനെ തന്റെ സഹസംവിധായകനാക്കിയതത്രേ.

ഒരു പ്രത്യുപകാരത്തിന്റെ ആവശ്യമൊന്നുമില്ലെങ്കിലും ലാല്‍ജോസ് തന്റെ പുതിയ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നതിനായി രാജാമണിയെ വിളിക്കുകയായിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ രാജാമണി സംഗീത നല്‍കിയ ഗാനങ്ങളെല്ലാം ഹൃദ്യമാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഒരു ഫാസ്റ്റ് സോങ് ആലപിച്ചിരിയ്ക്കുന്നത് രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ്. റഫീക് അഹമ്മദ് വരികളെഴുതിയ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam