twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മലയാളി തിളക്കം

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/news/03-malayalam-films-rules-iffi-2-aid0166.html">Next »</a></li></ul>

    Shahrukh Khan
    ഗോവയിലെ 42ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ തിളങ്ങിയത് മലയാള സിനിമകളും മലയാളികളും. ഗോവയിലെ പനാജിയാണ്‌ ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയെങ്കിലും ഇത്തവണ ഉദ്ഘാടനം മഡ്ഗാവിലെ രവീന്ദ്രഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു.

    പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ്ഖാന്‍ തിരിതെളിയിച്ച കാഴ്ചയുടെ മാമാങ്കത്തിന് വേദിയില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അംബികാസോണി, ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, ഫ്രഞ്ച് വിഖ്യാത സംവിധായകന്‍ ബെര്‍ട്രാന്‍ഡ് ടവര്‍നിയര്‍, ബോളിവുഡ്താരം പ്രേം ചോപ്ര, സംവിധായകന്‍ ജാനുബറുവ, റസൂല്‍ പൂക്കുട്ടി, പി. വി. ഗംഗാധരന്‍ തുടങ്ങിടവര്‍ സന്നിഹിതരായിരുന്നു.

    ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ മലയാളിയായ ശങ്കര്‍ മോഹനാണ്. എം.ടി.യുടെ മഞ്ഞ് എന്ന ചിത്രത്തിലെ നായകനായെത്തിയ ശങ്കറിനെ മലയാളി പ്രേക്ഷകര്‍ക്ക് നേരത്തേ തന്നെ പരിചയമുണ്ട്. 13 വിഭാഗങ്ങളിലായി 67 രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിഎഴുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ മത്സര വിഭാഗത്തില്‍ പതിനാല് ചിത്രങ്ങളാണുണ്ടായിരുന്നത്.

    മലയാളത്തിലിറങ്ങിയ ആദാമിന്റെ മകന്‍ അബു മത്സരവിഭാഗത്തിലുള്ള ഏക ഇന്ത്യന്‍ ചിത്രമാണ്. ഒരു കോടി രൂപയാണ് മികച്ച ചിത്രത്തിനുള്ള പ്രതിഫലം. അടൂര്‍ ഗോപാലകൃഷ്ണനാണ് ജൂറി ചെയര്‍മാന്‍. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും അടൂര്‍ ഐ.എഫ്.എഫ്.ഐ ജൂറിയില്‍ എത്തുന്നത്.

    ലോറന്‍സ് കര്‍ദിഷ് (യു.എസ്.എ) ലീയോങ്ങ് ക്വാന്‍ (കൊറിയ) താഹ്മിനെ മിലാനി ( ഇറാന്‍) ഡാന്‍ വോള്‍മാന്‍ (ജറുസലേം) എന്നിവരാണ് ജൂറി അംഗങ്ങള്‍. മേളയിലെ സിഗ്‌നേച്ചര്‍ ഫിലിം ഒരുക്കിയത് ഷാജി എന്‍ കരുണാണ്, സംഗീതം നല്കിയത് ദീപു കൈതപ്രവുമാണ്. ഇന്ത്യന്‍ പനോരമയില്‍ മൊത്തം ഇരുപത്തിനാല് ചിത്രങ്ങളാണുള്ളത് അതില്‍ ഏഴുചിത്രങ്ങള്‍ മലയാളത്തില്‍നിന്നുമായിരുന്നു. ഉറുമി (സന്തോഷ് ശിവന്‍), മേല്‍വിലാസം (രാമദാസ്), ട്രാഫിക് (രാജേഷ്പിള്ള), ചാപ്പാകുരിശ് (സമീര്‍ താഹിര്‍), ബോംബെ മാര്‍ച്ച് 12 (ബാബു ജനാര്‍ദ്ദനന്‍) ,കര്‍മ്മയോഗി (വി.കെ.പ്രകാശ്).

    ഉറുമിയായിരുന്നു ഇന്ത്യന്‍ വിഭാഗത്തിന്റെ ഉദ്ഘാടനചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത്. സന്തോഷ്ശിവനും, ഉറുമിയുടെ തിരക്കഥയൊരുക്കിയ ശങ്കര്‍ രാമകൃഷ്ണനും വേദിയില്‍ ആദരിക്കപ്പെട്ടു. ഹ്രസ്വചിത്രങ്ങളില്‍ പരിസ്ഥിതിവിഭാഗം ജൂറി ചെയര്‍മാന്‍ ശിവനായിരുന്നു. മലയാളചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ തള്ളിക്കയറിയത് കര്‍മ്മയോഗികാണാനാണ്.

    മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ പോലും പുറത്താക്കപ്പെട്ടസ്ഥിതിയായിരുന്നു. മലയാളത്തിന് ഏറെ പ്രാമുഖ്യമുണ്ടായിരുന്നിട്ടും മേളയില്‍ ഏറ്റവും വലിയ തിയറ്ററായ കലാഅക്കാദമിയില്‍ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാഞ്ഞത് പ്രതിനിധികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

    ത്രിഡി, ആനിമേഷന്‍ ചിത്രങ്ങള്‍ ഇത്തവണത്തെപ്രത്യേകതയാണ്. കാഴ്ചയുടെ ലോകം മാറികൊണ്ടിരിക്കുന്നത് പുതിയ ദൃശ്യസാദ്ധ്യതകളുടെ ത്രിഡി ചിത്രങ്ങളും ഡിജിറ്റല്‍ സാങ്കേതികയുമൊരുക്കുന്നത് തിരിച്ചറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്.

    അടുത്ത പേജില്‍

    അബുവിനെ അടൂര്‍ തഴയുമോ?അബുവിനെ അടൂര്‍ തഴയുമോ?

    <ul id="pagination-digg"><li class="next"><a href="/news/03-malayalam-films-rules-iffi-2-aid0166.html">Next »</a></li></ul>

    English summary
    Malayalam film Adaminte Makan is the official entry from India for the international competition section of the IFFI, along with 13 other films from countries Belgium, Phillippines, Russia, Japan, Iran,Ireland, Colombia, Israel, Germany, Poland, Denmark, Canada and Kazakhstan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X