»   » അന്‍വര്‍ ചിത്രത്തില്‍ മമ്മൂട്ടി-ദിലീപ് ടീം വീണ്ടും

അന്‍വര്‍ ചിത്രത്തില്‍ മമ്മൂട്ടി-ദിലീപ് ടീം വീണ്ടും

Subscribe to Filmibeat Malayalam
Dileep
വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജനപ്രിയ നായകന്‍ ദിലീപും തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളുമായി വെള്ളിത്തിരയില്‍ ഒന്നിയ്‌ക്കുന്നു. സൂപ്പര്‍ താര ചിത്രങ്ങളിലൂടെ സൂപ്പര്‍ സംവിധായകനായി മാറിയ അന്‍വര്‍ റഷീദ്‌ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ഈ താരസംഗമം.

മമ്മൂട്ടിയും ദിലീപും സഹോദരന്‍മാരായെത്തുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അവസാനഘട്ടത്തിലാണ്‌. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ട്വന്റി20യ്‌ക്ക്‌ മുമ്പ്‌ വിനയന്റെ സംവിധാനത്തില്‍ 2001ലെ ഓണക്കാലത്ത്‌ തിയറ്ററുകളിലെത്തിയ രാക്ഷസരാജാവിലാണ്‌ ഈ കൂട്ടുകെട്ട്‌ അവസാനമായി ഒന്നിച്ചത്‌. അതിനും മുമ്പ്‌ കളിയൂഞ്ഞാല്‍, മേഘം സൈന്യം എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

മലയാള സിനിമയിലെ മെഗാ താരങ്ങളായി വിലസുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളില്‍ ദിലീപ്‌ വളരെക്കുറച്ച്‌ തവണയെ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഐവി ശശി ഒരുക്കിയ വര്‍ണ്ണപ്പകിട്ടാണ്‌ ലാലും ദിലീപും ഒന്നിച്ച ഏകചിത്രം. ഇതിന്‌ ശേഷം ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷൂട്ടിങ്‌ ആരംഭിച്ച ചക്രം പാതി വഴിയ്‌ക്ക്‌ നിലച്ചിരുന്നു.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

രാജമാണിക്യം, അണ്ണന്‍ തമ്പി എന്നി മെഗാഹിറ്റുകള്‍ക്ക്‌ ശേഷം അന്‍വര്‍ റഷീദ്‌ ഒരുക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമായിരിക്കും ഇത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam