»   » മോഹന്‍ലാല്‍ ഏയ്‌ഞ്ചല്‍ ജോണാകുമ്പോള്‍

മോഹന്‍ലാല്‍ ഏയ്‌ഞ്ചല്‍ ജോണാകുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ചെറിയൊരിടവേളയക്ക്‌്‌ ശേഷം മോഹന്‍ലാല്‍ വീണ്ടുമൊരു ഫാന്റസി ചിത്രത്തില്‍. എസ്‌എല്‍ ജയസൂര്യ സംവിധാനം ചെയ്യുന്ന ഏയ്‌ഞ്ചല്‍ ജോണിലൂടെയാണ്‌ ലാല്‍ ഫാന്റസി സ്‌പര്‍ശമുള്ള കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്‌.

മാലാഖയുടെ പുനര്‍ജ്ജന്മമെന്ന്‌ വിശ്വസിയ്‌ക്കപ്പെടുന്ന ഏയ്‌ഞ്ചല്‍ ജോണ്‍ ഇരുപതുകാരനായ വിദ്യാര്‍ത്ഥിയുമായി സൗഹൃദം സ്ഥാപിയ്‌ക്കുന്നതും അവന്റെ പ്രശ്‌നങ്ങളില്‍ സഹായഹസ്‌തവുമായെത്തുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു. ദേവദൂതന്‍, വിസ്‌മയതുമ്പത്ത്‌ എന്നിവയാണ്‌ ഈ ശ്രേണിയില്‍ ലാലിന്റേതായി അവസാനമിറങ്ങിയ സിനിമകള്‍

ഭാഗ്യരാജ്‌-പൂര്‍ണിമ താരദമ്പതികളുടെ മകനായ ശാന്തനുവാണ്‌ വിദ്യാര്‍ത്ഥിയുടെ വേഷം അവതരിപ്പിയ്‌ക്കുന്നത്‌. ദിലീപ്‌ നായകനായ സ്‌പീഡ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയസൂര്യയുടെ ആദ്യ സൂപ്പര്‍താര സിനിമയാണ്‌ ഏയ്‌ഞ്ചല്‍ ജോണ്‍.

മാഹിയാണ്‌ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌. ക്രിയേറ്റീവ്‌ ടീം പ്രൊഡക്ഷന്റെ ബാനറില്‍ നാരയണ ദാസ്‌ നിര്‍മ്മിയ്‌ക്കുന്ന ഏയ്‌ഞ്ചല്‍ ജോണിന്റെ ലൊക്കേഷനായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌ ആലപ്പുഴയാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam