»   » മോഹന്‍ലാല്‍-സുരേഷ്‌ ഗോപി ടീം വീണ്ടും

മോഹന്‍ലാല്‍-സുരേഷ്‌ ഗോപി ടീം വീണ്ടും

Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക്‌ കളമൊരുക്കിയ മോഹന്‍ലാല്‍-സുരേഷ്‌ ഗോപി കൂട്ടുകെട്ട്‌ വീണ്ടുമൊന്നിയ്‌ക്കുന്നു. എസ്‌എന്‍ സ്വാമിയുടെ തിരക്കഥയില്‍ നവാഗതനായ എസ്‌ആര്‍ സഞ്‌ജീവ്‌ പറവൂരിന്റെ‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ ഈ സൂപ്പര്‍ താരങ്ങള്‍ വീണ്ടുമൊന്നിയ്‌ക്കുന്നത്‌.

1993ല്‍ ഫാസില്‍ സംവിധാനം ചെയ്‌ത മണിച്ചിത്രത്താഴിലാണ്‌ അവസാനമായി നായകകഥാപാത്രങ്ങളായി
ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചത്‌. ഇതിന്‌ ശേഷം സമ്മര്‍ ഇന്‍ ബത്‌ലഹേം, പകല്‍ നക്ഷത്രങ്ങള്‍, ട്വന്റി20 എന്നീ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചെങ്കിലും ഇതൊന്നും മുഴുനീള റോളുകളായിരുന്നില്ല.

അഡ്വ. സൂര്യനാരായണനെന്ന ക്രിമിനല്‍ അഭിഭാഷകനായാണ്‌ ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ഒരു കൊലപാതകത്തിന്‌ പിന്നിലുള്ള ദുരൂഹതകളാണ്‌ ചിത്രത്തിന്റെ പ്രമേയം. ണ്ട്‌ കുട്ടികളുടെ പിതാവിന്റെ വേഷമാണ്‌ സുരേഷ്‌ ഗോപിയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നത്‌.

ഇനിയും പേരിടാത്ത ഈ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌ ലൈന്‍ ഓഫ്‌ കളേഴസിന്റെ ബാനറില്‍ അരുണ്‍ നായരും ഷാനും ചേര്‍ന്നാണ്‌. ജൂലായില്‍ തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളിലായി ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രത്തിന്‌ ലാല്‍ വളരെ കുറച്ച്‌ ദിവസത്തെ ഡേറ്റ്‌ മാത്രമേ നല്‌കിയിട്ടുള്ളൂവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗിരീഷ്‌ പുത്തഞ്ചേരിയെഴുതുന്ന ഗാനങ്ങള്‍ക്ക്‌ സംഗീതം പകരുന്നത്‌ എം ജയചന്ദ്രനാണ്‌. പി. സുകുമാറാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്‌.

സേതുരാമയ്യര്‍ സിബിഐ, കഥ പറയുമ്പോള്‍, യെസ്‌ യുവര്‍ ഓണര്‍, മകന്റെ അച്ഛന്‍, മഴ, നേരറിയാന്‍ സിബിഐ തുടങ്ങിയ ഒട്ടേറെ ഹിറ്റ്‌ സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്‌ എസ്‌ ആര്‍ സഞ്‌ജീവ്‌.

പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം എസ്‌എന്‍ സ്വാമിയുടെ രചനയില്‍ സൂപ്പര്‍ താരങ്ങള്‍ വീണ്ടുമൊന്നിയ്‌ക്കുമ്പോള്‍ മറ്റൊരു ഹിറ്റ്‌ പിറക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിയ്‌ക്കാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam