»   » പ്രവാസത്തിന്റെ നൊമ്പരവുമായി ഓര്‍മ്മയിലെന്നും

പ്രവാസത്തിന്റെ നൊമ്പരവുമായി ഓര്‍മ്മയിലെന്നും

Posted By:
Subscribe to Filmibeat Malayalam
Film Reel
നാട്ടിലെ ഓര്‍മ്മകളുമായി പ്രവാസത്തിന്റെ ചൂടിലെരിയുന്ന ഒരു കൂട്ടംചെറുപ്പക്കാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഓര്‍മ്മയിലെന്നും. പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബഹറൈനിലെ പ്രവാസി മലയാളികള്‍ തന്നെയാണ് അഭിനയിക്കുന്നത്.

നവാഗതനായ സുബിന്‍ ജോഷാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും. ബഹ്‌റൈനിലെ അറിയപ്പെടുന്ന ഡോക്ടറായി ഡാനി. നാട്ടില്‍ നിന്നെത്തിയ സൈമണ്‍ എന്ന സുഹൃത്ത് കുറച്ചനാളായി ഡാനിയോടൊപ്പമാണ്.

സൈമണിന്റെ വരവിന്റ ഉദ്ദേശ്യമോ നീണ്ടുപോകുന്ന താമസത്തിന്റെ ലക്ഷ്യമോ ഡാനിയ്ക്കറിയില്ല. എന്നാല്‍ കൃത്യമായ ഒരു ലക്ഷ്യം സൈമണിന്റെ വരവിന് പിന്നിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹറൈനില്‍ വച്ച് കൊല്ലപ്പെട്ട പിതാവിന്റെ ഘാതകനെ കണ്ടെത്തുകയെന്നതാണ് അയാളുടെ ദൗത്യം.

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും തന്റെ പരിശ്രമം ലക്ഷ്യത്തിലേക്കടുക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് നിരാശനായി മടങ്ങാനിരിക്കെ , വളരെ യാദൃശ്ചികമായി സൈമണ്‍ സാന്ദ്ര എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. ഈ സംഭവം കാര്യങ്ങളെ പുതിയൊരു വഴിത്തിരിവിലേക്ക് നയിക്കുകയാണ്.

സാന്ദ്രയിലൂടെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുവാനുള്ള കരുനീക്കങ്ങള്‍ നടത്തുന്ന സൈമണിന്റെ ജീവിതം പുതിയൊരു പാതയിലേക്ക് നീങ്ങുന്നു. ഈ വിധം വികസിക്കുന്ന ഓര്‍മ്മയിലെന്നും എന്ന ചിത്രത്തില്‍ പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളെ ഹൃദയസ്പര്‍ശിയായ് അവതരിപ്പിക്കാനുള്ള ശ്രമമാണ് സുബിന്‍ ജോഷ് നടത്തുന്നത്.

പൂര്‍ണ്ണമായും ബഹ്‌റൈനില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ ഹരിശങ്കര്‍, സുബിന്‍ ജോഷ് ,രഹ്ന,എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫാസ്റ്റ് കെയിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ മലയാളിയായ സേതുമാധവന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറമാന്‍ ഷെരീഫ് ഷാജിയാണ്.

ഉണ്ണികൃഷ്ണന്‍ ,ഷാന്‍ എന്നിവരുടെ വരികള്‍ക്ക് ഷിബിന്‍ പി.സിദ്ദിക്ക് ഈണം പകരുന്നു. ഉണ്ണികൃഷ്ണന്‍ , കിരണ്‍എന്നിവരാണ് ഗായകര്‍. ഒരു ഫാസ്‌റ് നമ്പര്‍ ഡാന്‍സും ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഓര്‍മ്മയിലെന്നും ഉടന്‍ തിയറ്ററുകളിലെത്തും.

English summary
A Malayalam film based on the lives of Non-Resident Indians (NRIs) living in Bahrain is being made by director Subin Josh and is expected to be released soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam