»   » നയന്‍താര വീണ്ടും ബിക്കിനിയണിയുന്നു?

നയന്‍താര വീണ്ടും ബിക്കിനിയണിയുന്നു?

Posted By:
Subscribe to Filmibeat Malayalam
Nayantara
ടോളിവുഡില്‍ വീണ്ടും നയന്‍താരയുടെ ഗ്ലാമര്‍, വില്ല് എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ തെലങ്ക് പതിപ്പായ യമ കന്ത്രിയിലാണ് നയന്‍താര ആവോളം ഗ്ലാമര്‍ പ്രദര്‍ശനവുമായി എത്തുന്നത്. ചിത്രം ഫെബ്രുവരിയില്‍ റീലിസ് ചെയ്യും. തമിഴ് വില്ലില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ കൂടുതല്‍ സീനുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ നയന്‍താര വീണ്ടും ബിക്കിനിയണിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ നയന്‍താര ബിക്കിനിയിട്ട് അഭിനയിച്ച ബില്ലയെന്ന ചിത്രം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ യമകാന്ത്രിയിലൂടെ അതേ തരംഗം കോളിവുഡിലും ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് നയന്‍സ്. വിജയുമായുള്ള ഇന്റിമേറ്റ് സീനുകളും ചിത്രത്തിലുണ്ടെന്നാണ് കേള്‍വി.

കാമുകന്‍ പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍സ് മികച്ച പ്രകടനമാണത്രേ കാഴ്ചവയ്ക്കുന്നത്. നയന്‍സിന്റെ ഗ്ലാമര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണഘടകമെന്നാണ് കേള്‍ക്കുന്നത്.

ജി.ഡി.ആര്‍. മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി. ഉഷാ റാണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രകാശ്‌രാജ്, ഖുഷ്ബു, വടിവേലു, മനോജ് കെ. ജയന്‍, രഞ്ജിത, ജ്യോതി, ഗീത, മുംമൈത്ഖാന്‍ തുടങ്ങിയവരൊക്കെയാണ് ചിത്രത്തില്‍ നയന്‍സിനൊപ്പം അഭിനയിച്ചിരിക്കുന്നത്.

English summary
Nayanatara and Vijay starrer 'Yama Kantri', the dubbed version of Tamil film 'Villu' is all set to release this month.Nayanatara looks ultra hot in this film and is even seen in a two piece bikni. It is after Tamil 'Billa' that she is seen in bikni again in this film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam