»   »  അര്‍ച്ചന ചോദിയ്ക്കുന്നു-ഗ്ലാമറിനെന്താ കുഴപ്പം?

അര്‍ച്ചന ചോദിയ്ക്കുന്നു-ഗ്ലാമറിനെന്താ കുഴപ്പം?

Posted By:
Subscribe to Filmibeat Malayalam
Archana Kavi
അറവാനിലൂടെ പുതിയൊരു ഇമേജ് സ്വന്തമാക്കിയിരിക്കുകയാണ് അര്‍ച്ചന കവി. തന്റൈ അഭിനയത്തെ ഫിലിം ക്രിട്ടിക്കുകള്‍ പുകഴ്ത്തുന്നത് കുറച്ചൊന്നുമല്ല കവിയെ സന്തോഷിപ്പിയ്ക്കുന്നത്.

അറവാന്‍ പൂര്‍ത്തിയാക്കിയതോടെ ഗ്ലാമറിന്റെ കാര്യത്തില്‍ പുതിയൊരു നിലപാടെടുത്തിരിയ്ക്കുകയാണേ്രത സുന്ദരി. കഥാപാത്രം ആവശ്യപ്പെടുന്നതാണെങ്കില്‍ അല്‍പസ്വല്‍പം ഗ്ലാമര്‍ ആവാമെന്ന നിലപാടാണ് കവി ഇപ്പോള്‍.

അറവാനില്‍ ഒരു ഗ്രാമീണ പെണ്‍കൊടിയുടെ വേഷമാണ് അര്‍ച്ചന ചെയ്തിരിയ്ക്കുന്നത്. അര്‍ച്ചന അവതരിപ്പിച്ച ചിമിട്ടിയെന്ന കഥാപാത്രം ബ്ലൗസ് ഇല്ലാതെ സാരി മാത്രമുടുത്താണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തിന് അത് ആവശ്യവുമായിരുന്നു. കഥാപാത്രത്തിന് അത് ആവശ്യമായതിനാല്‍ ആ വേഷം ധരിച്ച് അഭിനയിച്ചതില്‍ യാതൊരു തെറ്റുമില്ലെന്ന് നടി പറയുന്നു.

നീലത്താമരയിലൂടെ മലയാളത്തില്‍ അരങ്ങേറിയ അര്‍ച്ചന ബെസ്റ്റ് ഒഫ് ലക്ക്, മമ്മി ആന്‍ഡ് മീ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ ഇനിയും മികച്ച വേഷങ്ങള്‍ കിട്ടുകയാണെങ്കില്‍ അവിടെ തുടരാനാണ് നടിയുടെ തീരുമാനം.

ശോഭനയും മഞ്ജു വാര്യരും ചെയ്തതു പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അര്‍ച്ചനയ്ക്ക് സ്വന്തം ശബദം കഥാപാത്രത്തിന് കൊടുക്കാനാണ് ഇഷ്ടം. 'മഴവില്ലിന്‍ അറ്റംവരെ' ആണ് അര്‍ച്ചനയുടെ റീലിസാകാനുള്ള മലയാള ചിത്രം.

English summary
Actress Archana Kavi who has been much appreciated for her performance in the Tamil film ‘Aravaan’ says there is no harm in being glamorous

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X