»   » അര്‍ജ്ജുനന്‍ സാക്ഷിയില്‍ പത്മപ്രിയ

അര്‍ജ്ജുനന്‍ സാക്ഷിയില്‍ പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
Padhmapriya
പാസഞ്ചര്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രതിഭ തെളിയിച്ച രഞ്ജിത്ത് ശങ്കര്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് രഞ്ജിത്ത് ആരംഭിയ്ക്കുന്നത്.

ചിത്രത്തില്‍ റോയ് മാത്യു എന്ന ആര്‍ക്കിടെക്റ്റിന്റെ വേഷമാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. തെന്നിന്ത്യന്‍ താരം പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഇവര്‍ക്ക് പുറമെ ലാലു അലക്‌സ്, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍ ആസിഫ് അലി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിയ്ക്കുന്നത്. പി സുകുമാര്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam