»   » രാജാവിന്റെ മകന്‍ റീമേക്ക് ചെയ്യുന്നു

രാജാവിന്റെ മകന്‍ റീമേക്ക് ചെയ്യുന്നു

Subscribe to Filmibeat Malayalam
Rajavinte Makan
ഒരിയ്ക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്... തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ആ ഡയലോഗ് പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. കാല്‍ നൂറ്റാണ്ട് മുമ്പ് മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍താര പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ രാജാവിന്റെ മകന്‍ ഒരിയ്ക്കല്‍ കൂടി കാണാന്‍ തോന്നുന്നുണ്ടോ? എങ്കില്‍ ഒരുങ്ങുക. തിയറ്ററുകളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച വിന്‍സെന്റ് ഗോമാസ് വീണ്ടും തിരിച്ചെത്തുകയാണ്.

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ സൂപ്പര്‍ ഹിറ്റ് സിനിമ പുതിയ ഭാവത്തില്‍ പുനസൃഷ്ടിയ്ക്കാനുള്ള ആലോചനകളിലാണ് ആശീര്‍വാദ് സിനിമാസ്. രാജാവിന്റെ മകന്‍ സംവിധാനം ചെയ്ത തമ്പി കണ്ണന്താനവും തിരക്കഥ രചിച്ച ഡെന്നീസ് ജോസഫുമായി ആശീര്‍വാദിന്റെ സാരഥി ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചകള്‍ തുടങ്ങിവച്ചു കഴിഞ്ഞു.

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമാകും.... പിരിച്ചുവെച്ച മീശയുടെ ഗാഭീര്യത്തോടെ അധോലോകങ്ങളുടെ രാജകുമാരന്‍ വിന്‍സെന്റ് ഗോമാസ് പറയുന്ന ഡയലോഗിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. ഈയൊരു പശ്ചാത്തലം ചിത്രം വീണ്ടും പുനസൃഷ്ടിയ്ക്കാന്‍ ആന്റണി പെരുമ്പാവൂരിനെ പ്രേരിപ്പിയ്ക്കുന്നത്.

മോഹന്‍ലാല്‍ ഒരേ സമയം ഹീറോയും വില്ലനുമായി മാറിയ രാജാവിന്റെ മകന്‍ റീമേക്ക് ചെയ്യുമ്പോള്‍ കാലത്തിന്റെ മാറ്റങ്ങള്‍ കഥയിലുമുണ്ടാകും. എന്നാല്‍ ആദ്യസിനിമയുടെ നീതിപുലര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളും കഥാഗതിയും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു പുനസൃഷ്ടിയാണ് അണിയറക്കാര്‍ ആലോചിയ്ക്കുന്നത്.
അടുത്ത പേജില്‍
വിന്‍സന്റ് ഗോമസായി ലാല്‍ തന്നെ

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam