»   » ലാല്‍ ഒരിയ്ക്കല്‍ കൂടി വിന്‍സന്റ് ഗോമസിലേക്ക്

ലാല്‍ ഒരിയ്ക്കല്‍ കൂടി വിന്‍സന്റ് ഗോമസിലേക്ക്

Posted By: Super
Subscribe to Filmibeat Malayalam
Mohanlal
രാജാവിന്റെ മകനില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച അന്തരിച്ച രതീഷിന്റെ കഥാപാത്രത്തിനും നായികയായി അഭിനയിച്ച അംബികയുടെയും കഥാപാത്രങ്ങള്‍ക്കും മാറ്റമുണ്ടാവും. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ പുതിയ ചിത്രം ഒരുക്കാനാണ് തീരുമാനം. മോഹന്‍ലാല്‍ നിറഞ്ഞാടിയ വിന്‍സന്റ് ഗോമാസിനെ ലാല്‍ തന്നെ അവതരിപ്പിയ്ക്കും. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ലാല്‍ ജീവന്‍ പകര്‍ന്ന വിന്‍സന്റ് ഗോമാസ് അദ്ദേഹത്തെ തേടി വീണ്ടും തിരിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു പുത്തന്‍ അനുഭവം തന്നെയായിരിക്കും.

കാല്‍ നൂറ്റാണ്ടിനിപ്പുറം രാജാവിന്റെ മകന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരികെയെത്തുമ്പോള്‍ ആദ്യചിത്രത്തിലെ പ്രധാന നടനായ സുരേഷ് ഗോപിയ്ക്കും അതൊരു മറക്കാനാവാത്ത അനുഭവമാകും. 1986ല്‍ ജൂലൈ 16ന് തിയറ്ററുകളിലെത്തിയ രാജാവിന്റെ മകനാണ് സുരേഷ് ഗോപിയുടെ ആദ്യ റിലീസ് ചിത്രം. വിന്‍സന്റെ ഗോമാസിന്റെ വലംകൈയ്യായി നിന്ന കുമാറിലൂടെ സുരേഷ് ഗോപിയും അന്ന് ഏറെ കൈയ്യടി നേടിയിരുന്നു.

1980ല്‍ പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് സിഡ്‌നി ഷെല്‍ഡന്‍ രചിച്ച റേജ് ഓഫ് എയ്ഞ്ചല്‍സ് എന്ന ത്രില്ലര്‍ നോവലിനെ ഉപജീവിച്ചാണ് ഡെന്നീസ് ജോസഫ് രാജാവിന്റെ മകന് തിരക്കഥയൊരുക്കിയത്. കുറച്ച് കാലം മുമ്പ് പൃഥ്വിരാജിനെ നായകനാക്കി രാജാവിന്റെ മകന്‍ റീമേയ്ക്ക് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ഒരു കഥാപാത്രത്തെ വീണ്ടും അവതരിപ്പിയ്ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വിപത്തുകള്‍ പലരും പൃഥ്വിയെ ബോധ്യപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹിന്ദിയില്‍ ഡോണും തമിഴില്‍ ബില്ലയും ഏറ്റമൊടുവിലായി മലയാളത്തില്‍ നീലത്താമരയും റീമേക്ക് ചെയ്തതാണ് ഈ ജനുസ്സിലെ പ്രധാനപ്പെട്ട ഇന്ത്യന്‍ സിനിമകള്‍. കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് നീങ്ങുകയാണെങ്കില്‍ വിന്‍സന്റ് ഗോമാസ് ഒരിയ്ക്കല്‍ കൂടി കേരളം ഭരിയ്ക്കും സംശയം വേണ്ട!!
മുന്‍ പേജില്‍
രാജാവിന്റെ മകന്‍ വീണ്ടും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam