»   » രജനിയുടെ വെളിച്ചം വേണ്ടെന്ന്

രജനിയുടെ വെളിച്ചം വേണ്ടെന്ന്

Posted By:
Subscribe to Filmibeat Malayalam
Rajinikanth
തിരുവണ്ണാമലൈ ക്ഷേത്ര ഗോപുരത്തിന് മിഴവേകാന്‍ ലേസര്‍ ലൈറ്റുകള്‍ സ്ഥാപിയ്ക്കാമെന്ന സൂപ്പര്‍താരം രജനീകാന്തിന്റെ വാഗ്ദാനം ദേവസ്വം അധികൃതര്‍ നിരസിച്ചു.

ക്ഷേത്രഗോപുരത്തിന് മുമ്പില്‍ ലേസര്‍ ലൈറ്റുകള്‍ സ്ഥാപിയ്ക്കുന്നതിന്റെ ചെലവുകള്‍ മുഴുവന്‍ താന്‍ വഹിയ്ക്കാമെന്നായിരുന്നു രജനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിത് ഗോപുരത്തിന് ദോഷം ചെയ്യുമെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് ദേവസ്വം അധികൃതര്‍ വാഗ്ദാനം നിരസിച്ചത്.

ലേസര്‍ ലൈറ്റുകള്‍ക്ക് പകരം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വേണ്ട വിശ്രമമുറിയും ടോയ്‌ലെറ്റ് സൗകര്യവും നിര്‍മിയ്ക്കാന്‍ രജനി സന്മനസ് കാണിയ്ക്കണെന്നാണ് ദേവസ്വം അധികൃതരുടെ അഭ്യര്‍ഥന. ഈയാവശ്യത്തോട് സൂപ്പര്‍താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Thiruvannamalai Temple authorities have rejected the offer made by Rajinikanth to provide laser lights to the temple towers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam