»   » റിമ കല്ലിങ്കലിനെതിരേ നടപടി?

റിമ കല്ലിങ്കലിനെതിരേ നടപടി?

Posted By:
Subscribe to Filmibeat Malayalam
Rima
നിത്യാമേനോനു പിറകെ മലയാളത്തിലെ യുവനടി റിമ കല്ലിങ്കലിനെതിരേയും അച്ചടക്ക നടപടിക്കു സാധ്യത. മുന്‍കൂട്ടി അറിയിക്കാതെ റിമ ചിത്രീകരണ സ്ഥലത്തുനിന്നും മുങ്ങിയതാണ് പ്രശ്‌നം.

സംവിധായകനായ സിബിമലയിലും നിര്‍മാതാക്കളും ഇതിനകം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി കഴിഞ്ഞു. ഉന്നം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന ദിവസമായിരുന്നു ഈ ഒളിച്ചോട്ടം.

റിമയുടെ പറയാതെയുള്ള മുങ്ങല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും യൂനിറ്റിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ താറുമാറായെന്നുമാണ് പരാതി.

ഡേവിഡ് കച്ചപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. കഴിഞ്ഞ തിരുവോണ ദിവസം ചാലക്കുടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

English summary
Is Rima kallingal face action from AMMA. Director sibi malayil gave a complaint against the heroin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam