twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യയെ പിന്തുണച്ചത് റിമയ്ക്ക് പാരയായി

    By Ajith Babu
    |

    Rima Kallingal
    മലയാള സിനിമയില്‍ നിന്നും വിലക്കുകളുടെയും സമരങ്ങളുടെയും വാര്‍ത്തകള്‍ മാത്രമാണ് കുറച്ചുകാലമായി പുറത്തുവരുന്നത്. ഷൂട്ടിങിനിടെ നിര്‍മാതാവിനെ കാണാന്‍ സമ്മതിച്ചില്ലെന്ന പേരില്‍ നടി നിത്യയെ വിലക്കയതിന് പിന്നാലെ യുവതാരംറിമകല്ലിങ്കലും സിനിമയില്‍ വിലക്കുനേരിടുകയാണ്.

    സിബി മലയിലിന്റെ പുതിയചിത്രമായ ഉന്നത്തിന്റെ ക്ലൈമാക്‌സിന്റെ ഷൂട്ടിങിനെത്തിയില്ലെന്ന പേരിലാണ് റീമയ്ക്കും വിലക്കിന്റെ വിലങ്ങുകള്‍ വീണിരിയ്ക്കുന്നത്. ഷൂട്ടിങ് ക്യാന്‍സലാക്കി റിമ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്നാണ് സംവിധായകന്റെയും നിര്‍മാതാവിന്റെയും ആരോപണം.

    രണ്ട് സംഭവങ്ങളിലും നടിമാര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിയ്ക്കാന്‍ സമയമോ അവസരമോ നല്‍കാതെ ഏകപക്ഷീയമായാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.

    ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് ഇപ്പോഴത്തെ കുഴപ്പത്തിന് കാരണമെന്ന് റീമ വ്യക്തമാക്കി കഴിഞ്ഞു. ഉന്നത്തിന് വേണ്ടി സെപ്റ്റംബര്‍ 30വരെയാണ് നടി ഡേറ്റ് നല്‍കിയിരുന്നത്. ഇതനുസരിച്ച് ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാമെന്നും അവര്‍ സമ്മതിച്ചിരുന്നു. ഇക്കാര്യം പ്രൊഡക്ഷന്‍ മാനേജരെ റിമ അറിയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ സംവിധായകനോട് ഇക്കാര്യം പറയാന്‍ പ്രൊഡക്ഷന്‍ മാനേജര്‍ വിട്ടുപോയതാണ് കുഴപ്പത്തിനിടയാക്കിയത്.

    അതേസമയം പൂര്‍ണമായും പുരുഷകേന്ദ്രീകൃതമായ മലയാള ചലച്ചിത്രരംഗത്ത് റീമയെ ചിലര്‍ മനപൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയായിരുന്നുവെന്നും പലരും വിശ്വസിയ്ക്കുന്നു. നിത്യയെ വിലക്കിയ സംഭവമുണ്ടായപ്പോള്‍ അവരുടെ ഉറ്റസുഹൃത്ത് കൂടിയായ റിമ പരസ്യമായി സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

    നാം സ്വതന്ത്രമായൊരു ലോകത്താണ് ജീവിയ്ക്കുന്നതെന്നും ആരെ എപ്പോള്‍ എവിടെ എങ്ങനെ എന്തിന് കാണണമെന്നുള്ള കാര്യങ്ങള്‍ നാം തന്നെയാണ് തീരുമാനിയ്‌ക്കേണ്ടതെന്നും റീമ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതാണ് നടിയെ ലക്ഷ്യമിടാനുള്ള കാരണമായി പറഞ്ഞുകേള്‍ക്കുന്നത്.

    റീമയ്‌ക്കെതിരെയുള്ള പരാതി ഫെഫ്ക്ക താരസംഘടനയായ അമ്മയ്ക്ക് കൈമാറിയിട്ടുണ്ട്. പരാതി പരിശോധിയ്ക്കുമെന്ന് സംഘടന സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിട്ടുമുണ്ട്. എന്തായാലും ഉന്നത്തിന്റെ സെറ്റില്‍ റീമ ജോയിന്‍ ചെയ്തതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുകഴിഞ്ഞുവെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത്തിന്റെ സെറ്റില്‍ താനെത്തിയെന്ന് റീമ തന്നെ ട്വിറ്ററില്‍ കുറിച്ചിട്ടുമുണ്ട്.

    English summary
    Many believe Rima is being targeted by the powerful male dominated Malayalam film industry for tweeting support for Nithya Menen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X